Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യുകയോ ഓൺ ചെയ്യുകയോ അരുത്; ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ 400 മെഗാവാട്ട് വരെ വൈദ്യുതി കുറയാൻ സാധ്യത; 9 മിനിട്ടിന് ശേഷം ലൈറ്റുകൾ ഒന്നിച്ച് ഓൺ ചെയ്യരുതെന്നും നിർദ്ദേശം; വിളക്കണക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ മുൻകുരതൽ നടപടിയുമായി കെ.എസ്.ഇ.ബി; ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വൈദ്യുതി ഉപയോഗത്തിലും വൻകുറവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഞായറാഴ്ച രാത്രി ഒൻപതുമണിക്ക് ഒൻപതു മിനിറ്റ് നേരം വിളക്കണക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ച് കെഎസ്ഇബി. മുൻകരുതൽ എന്ന നിലയിൽ വിളക്കണക്കൽ സമയമായ 9 മണിക്ക് മുൻപ് തന്നെ ജലവൈദ്യുത പദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിർത്തിവെക്കാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുതെന്നും കെഎസ്ഇബി നിർദ്ദേശം നൽകുന്നുണ്ട്.

ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോൾ പവർഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യം മുഴുവൻ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ 400 മെഗാവാട്ട് വരെ കേരളത്തിൽ പെട്ടെന്ന് കുറയും. ഇതിനെതിരെയാണ് മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.

എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യരുതെന്ന നിർദ്ദേശത്തൊടൊപ്പം തന്നെ 9 മിനിട്ടിന് ശേഷം ലൈറ്റുകൾ ഒന്നിച്ച് ഓൺ ചെയ്യരുതെന്നും വൈദ്യുതി ബോർഡ് നിർദ്ദേശിക്കുന്നുണ്ട്. എസി, ഫ്രിഡജ് തുടങ്ങിയവും ഓഫ് ചെയ്യരുതെന്നാണ് കെഎസ്ഇബി പറയുന്നത്.

അതേസമയം നരേന്ദ്ര മോദിയുടെ കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പുരോഗമിക്കവേ, കേരളത്തിലെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ് ഉണ്ടായതായി കെഎസ്ഇബി അറിയിച്ചു.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷമുള്ള ഒരാഴ്ച കൊണ്ട് ലോക്ക് ഡൗണിനു മുമ്പുള്ള ഒരാഴ്ചയെക്കാൾ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ 18 ശതമാനത്തിൽ കൂടുതലാണ് കുറവ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP