Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിന് വേണ്ടി ട്വീറ്റ് ചെയ്ത മോദി കേരളത്തിലെ ദുരിതബാധിതരെ മറന്നെന്ന ആരോപണം പഴങ്കഥയാകും; ഈ ചൊവ്വാഴ്ച ഓഖി ദുരന്ത ബാധിതരെ കാണാൻ പ്രധാന മന്ത്രി കേരളത്തിൽ എത്തുന്നു; കന്യാകുമാരിയിലെയും ലക്ഷദ്വീപിലെയും സന്ദർശന ശേഷം തിരുവനന്തപുരത്തും എത്തി മടങ്ങും

ഗുജറാത്തിന് വേണ്ടി ട്വീറ്റ് ചെയ്ത മോദി കേരളത്തിലെ ദുരിതബാധിതരെ മറന്നെന്ന ആരോപണം പഴങ്കഥയാകും; ഈ ചൊവ്വാഴ്ച ഓഖി ദുരന്ത ബാധിതരെ കാണാൻ പ്രധാന മന്ത്രി കേരളത്തിൽ എത്തുന്നു; കന്യാകുമാരിയിലെയും ലക്ഷദ്വീപിലെയും സന്ദർശന ശേഷം തിരുവനന്തപുരത്തും എത്തി മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാൽ ഏത് തിയതിയാണ് സന്ദർശിക്കുക എന്നതിന് കൃത്യമായ സ്ഥിരീകരണമില്ല.കേരളത്തിന് പുറമെ കന്യാകുമാരിയും ലക്ഷദ്വീപും മോദി സന്ദർശിക്കും. തിരുവനന്തപുരത്ത് ചൊവ്വാഴ്ച എത്തുമെന്നാണ് സൂചന.

പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് ലത്തീൻ സഭാനേതൃത്വം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തമുണ്ടായപ്പോൾ മോദി പ്രതികരിച്ചില്ല. എന്നാൽ ഗുജറാത്തിൽ ചുഴലിക്കാറ്റെത്തിയപ്പോൾ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു. ഇതോടെ വിവാദം ആളിക്കത്തി. ഗുജറാത്തിലെ ബിജെപിക്കാരോട് ദുരിതാശ്വാസത്തിന് ഇറങ്ങാനും നിർദ്ദേശിച്ചു. ഈ സാഹാചര്യത്തിൽ സോഷ്യൽ മീഡിയ വലിയ പ്രതിഷേഘം ഉയർത്തി. ഈ സാഹചര്യത്തിലാണ് മോദി കേരളത്തിലേക്ക എത്തുന്നത്. ഓഖി ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് കന്യാകുമാരിയിലാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളും സന്ദർശിക്കുന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും കോൺഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചിരുന്നു. ഓഖി ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചെങ്കിലും കേരള മുഖ്യമന്ത്രിയെ മോദി ഫോണിൽ വിളിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതും രാഷ്ട്രീയമായി ചർച്ച ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് മോദി എത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും സന്ദർശനത്തിന്റെ അന്തിമ ചിത്രം വ്യക്തമാവുക.

കൊച്ചിയിലോ കോഴിക്കോട്ടോ വിമാനമിറങ്ങി ലക്ഷദ്വീപിൽ ഓഖി ദുരന്തം വിതച്ച മേഖലകളിൽ സന്ദർശനം നടത്തിയ ശേഷമായിരിക്കും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ദുരിതബാധിതരെ കാണാനെത്തുക. സന്ദർശനത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാരുമായി ആശയവിനിമയം നടത്തുകയാണ്. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ഓഖി ദുരിത ബാധിതരെ സന്ദർശിക്കാനെത്തണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.

പ്രധാനമന്ത്രി എത്താതിനെതിരെ പലരും പ്രതിഷേധം ഉയർത്തുകയും ചെയ്തു. മോദിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലം അറിയുന്ന ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP