Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ഇതര സംസ്ഥാന തൊഴിലാളി; വാടക വീട്ടിൽ വെച്ച് പല തവണ പീഡിപ്പിച്ചു; പ്രതിക്ക് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്‌സോ കോടതി

പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ഇതര സംസ്ഥാന തൊഴിലാളി; വാടക വീട്ടിൽ വെച്ച് പല തവണ പീഡിപ്പിച്ചു; പ്രതിക്ക് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ഇതര സംസ്ഥാന തൊഴിലാളി. വാടക വീട്ടിൽ വെച്ച് പല തവണ പീഡിപ്പിച്ചു. പ്രതിക്ക് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും. പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഇതര സംസ്ഥാന തൊഴിലാളിക്ക് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

തമിഴ്‌നാട് കന്യാകുമാരി ആലച്ചോല കളിയിൽ നെട്ട വീട്ടിൽ ഷാജി എന്ന സജി (39) യെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2016 ജൂൺ എട്ടിനും തുടർന്ന് ഡിസംബർ 31 വരെ പലതവണയും ചോക്കാട് വാളക്കുളം പൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കാളികാവ് പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി.

അതേ സമയം 14കാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പോക്‌സോ കേസിലെ പ്രതി വിചാരണക്കായി കോടതിയിലെത്തിയപ്പോൾ വരാന്തയിലിരുന്ന് വനിതാ ജീവനക്കാരിയുടേതടക്കം വീഡിയോ ചിത്രങ്ങൾ പകർത്തിയ മറ്റൊരു കേസും ദിവസങ്ങൾക്ക് മുമ്പ് മഞ്ചേരിയിലുണ്ടായിരുന്നു. പ്രതി വരാന്തയിലിരുന്ന് വീഡിയോ ചിത്രങ്ങൾ പകർത്തിയതിന് കേസ്സെടുക്കാൻ ജഡ്ജി ഉത്തരവിട്ടു. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വരാന്തയിലാണ് സംഭവം. പോക്സോ കേസിലെ പ്രതിയായ എളങ്കൂർ മഞ്ഞപ്പറ്റ മാട്ടുമ്മൽ ഫവാസ് (24) വിചാരണക്കായി കോടതിയിലെത്തിയതായിരുന്നു. കോടതി വരാന്തയിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ വനിതാ ജീവനക്കാരുടെയടക്കം ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പ്രതിയെ മൊബൈൽ ഫോൺ സഹിതം കയ്യോടെ പിടികൂടി ജഡ്ജി എ വി നാരായണൻ മുമ്പാകെ ഹാജരാക്കുകയായിരുന്നു.

പകർത്തിയ ചിത്രങ്ങൾ പരിശോധിച്ച ജഡ്ജി പ്രതിക്ക് കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കുകയായിരുന്നു. റിമാന്റിലായ പ്രതിക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്താൻ കോടതി മഞ്ചേരി പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിലെ പ്രതിയാണ് ഫവാസ് (20). 2015 ജൂലൈ 29ന് മഞ്ചേരി എസ് ഐ ആയിരുന്ന പി വിഷ്ണു അറസ്റ്റ് ചെയ്ത പ്രതി റിമാന്റിലായിരുന്നു. ഈ കേസിന്റെ വിചാരണയാണ് മഞ്ചേരി പോക്സോ കോടതിയിൽ നടന്നുവരുന്നത്. നിരവധി പ്രകൃതി വിരുദ്ധപീഡനക്കേസുകളാണ് അടുത്തിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത 3 വിദ്യാർത്ഥികളെ ഓട്ടോഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. 13, 15 വയസ്സ് പ്രായമുള്ള കുട്ടികളാണ്. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ പ്രതിയെ ഇന്നലെ മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് റിമാന്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP