Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ആശ്ലീല ആംഗ്യം; രക്ഷിതാക്കളുടെ പരാതിയിൽ എഎസ്ഐക്കെതിരെ കേസ്; പോക്‌സോ കേസെടുത്തത് പാലക്കാട് കൺട്രോൾ റും എസ്‌ഐ നവിൻ നിശ്ചലിനെതിരെ  

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വിദ്യാർത്ഥിനിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു. പാലക്കാട് കൺട്രോൾ റൂം എഎസ്ഐ നവീൻ നിശ്ചലിനെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്.സ്‌കൂളിലേക്ക് പോകുന്ന വിദ്യാത്ഥിനിക്ക് നേരെ റോഡിൽ വെച്ച് എഎസ്ഐ അശ്ശീല ആഗ്യം കാണിച്ചു എന്നാണ് പരാതി.

പാലക്കാട് കൺട്രോൾ റൂം എഎസ്ഐ നവീൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന രക്ഷിതാക്കരുടെ പരാതിയിലാണ് കസബ പൊലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. കേസ് എടുത്തതോടെ നവീൻ നിശ്ചൽ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അന്വേഷണ വിധേയമായി നവീനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP