Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ പീഡിപ്പിക്കാൻ തുടങ്ങിയത് ഏഴാം ക്ലാസ് പഠന കാലം മുതൽ; മൂന്ന് വർഷത്തോളമായി തുടർന്ന ക്രൂര പീഡനം പുറത്ത് വന്നത് പത്താംക്ലാസുകാരി ക്ലാസിൽ വിഷാദ ഭാവത്തിൽ മാത്രം ഇകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ; പുറത്ത് പറഞ്ഞാൽ കൊന്ന് കെട്ടിത്തൂക്കുമെന്ന പിതാവിന്റെ ഭീഷണി തുറന്ന് പറഞ്ഞത് കൗൺസിലിങ്ങിൽ

മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ പീഡിപ്പിക്കാൻ തുടങ്ങിയത് ഏഴാം ക്ലാസ് പഠന കാലം മുതൽ; മൂന്ന് വർഷത്തോളമായി തുടർന്ന ക്രൂര പീഡനം പുറത്ത് വന്നത് പത്താംക്ലാസുകാരി ക്ലാസിൽ വിഷാദ ഭാവത്തിൽ മാത്രം ഇകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ; പുറത്ത് പറഞ്ഞാൽ കൊന്ന് കെട്ടിത്തൂക്കുമെന്ന പിതാവിന്റെ ഭീഷണി തുറന്ന് പറഞ്ഞത് കൗൺസിലിങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യലഹരിയിൽ വീട്ടിലെത്തിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന പിതാവ് പിടിയിൽ. തിരുവനന്തപുരം റൂറൽ മേഖലയിലാണ് സംഭവം. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വന്തം പിതാവിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ നിരന്തരം വിഷാദ ഭാവത്തിൽ കണ്ടതിനെ തുടർന്ന് സ്‌കൂളിലെ അദ്ധ്യാപകർക്കാണ് സംശയം തോന്നിയത്. പിന്നീട് കുട്ടിക്ക് കൗൺസിലിങ് നൽകിയതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. പിതാവ് മദ്യപിച്ചെത്തിയ ശേഷം തന്നെ അതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടെന്നും പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ലോക്കൽ പൊലീസിന് കൈമാറിയത്.

ചൈൽഡി ലൈനിൽ നിന്നും വിവരം അറിഞ്ഞ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് പിതാവ് സ്ഥിരം മദ്യപനും വീട്ടിൽ വഴക്കുണ്ടാക്കുന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് പ്രചതിയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP