Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഥാകൃത്ത് ഇന്ദുമേനോൻ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കവി അശോകൻ മറയൂർ; വിവാദം അശോകന്റെ കവിത എംഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി; പുറത്തായത് പുസ്തകം അച്ചടിച്ചത് കിർത്താട്സ് ഡയറക്ടറുടെ ചെലവിലാണെന്ന ഇന്ദുമേനോന്റെ വാട്സ്ആപ്പ് സന്ദേശം; സന്തോഷം പങ്കുവയ്ക്കകമാത്രമാണ് ചെയ്തതെന്ന് ഇന്ദുമോനോൻ

കഥാകൃത്ത് ഇന്ദുമേനോൻ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കവി അശോകൻ മറയൂർ; വിവാദം അശോകന്റെ കവിത എംഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി; പുറത്തായത് പുസ്തകം അച്ചടിച്ചത് കിർത്താട്സ് ഡയറക്ടറുടെ ചെലവിലാണെന്ന ഇന്ദുമേനോന്റെ വാട്സ്ആപ്പ് സന്ദേശം; സന്തോഷം പങ്കുവയ്ക്കകമാത്രമാണ് ചെയ്തതെന്ന് ഇന്ദുമോനോൻ

ജാസിം മൊയ്തീൻ

കോഴിക്കോട; കഥാകൃത്ത് ഇന്ദുമേനോൻ തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ വംശീയമായി അപമാനിച്ചെന്ന് കവി അശോകൻ മറയൂർ. അശോകൻ മറയൂരിന്റെ കവിത എംഎ മലയാളം സിലബസിൽ ഉൽപെടുത്തിയതിനെ ചൊല്ലി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയാണ് പുതിയ വിവാദങ്ങൾ വഴിയൊരുക്കിയിരിക്കുന്നത്. ഈ ചർച്ചയൂടെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇന്ദുമേനോനെതിരെ പ്രതിഷേധവുമായി കവി രംഗത്തെത്തിയത്.

'നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തിസാർ പണം നൽകി അച്ചടിച്ച അശോകന്റെ കവിത എംഎ മലയാളം സിലബസിൽ ഉൾപെടുത്തി, പാവം അശോകൻ' എന്ന ഇന്ദുമേനോന്റെ സന്ദേശത്തിന്റെ സക്രീൻ ഷോട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചർച്ചകൾ നടക്കുന്നത്. 2017 ഡിസംബറിലാണ് അശോകന്റെ ആദ്യപുസ്തകം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്.

ഇത് കിർത്താഡ്സ് ഡയറക്ടറായിരുന്ന പുകഴേന്തിയുടെ പണം കൊണ്ടാണ് എന്ന രീതിയിലായിരുന്നു ഇന്ദുമേനോന്റെ സന്ദേശം. എന്നാൽ പട്ടിക വർഗ വിഭാഗക്കാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ ഫണ്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ട്രൈബൽ എക്സറ്റൻഷൻ ഓഫീസർക്ക് അപേക്ഷ നൽകുകയാണുണ്ടായത്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ മൂന്നാൽ ടിഇഒ തന്നെയാണ് ഡിസി ബുക്സിന് പണം നൽകിയിരിക്കുന്നതും. This book is published by the financial support of Tribal Welfare Fund. എന്ന് ഈ പുസ്തകത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്. ഇന്ദുമേനോന്റെ പരാമർശം അവാസ്തവമാണെന്നും, തന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും അശോകൻ മറയൂർ പറഞ്ഞു. ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുമ്പോൾ വെറുതെ നോക്കിയിരിക്കാനാകില്ല. നിങ്ങൾക്കു മാത്രമല്ല ആത്മാഭിമാനമുള്ളതെന്ന് ഓർക്കണമെന്നും അശോകൻ മറയൂർ ഫെയ്സ് ബുക്കിൽ കുറിച്ചു.

അതേ സമയം അശോകന്റെ കവിത സിലബസിൽ ഉൾപെടുത്തിയതിലുള്ള സന്തോഷം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്ന് ഇന്ദുമേനോൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അശോകൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ അതിഥിയായിരുന്നു. പുസ്തകം അച്ചടിക്കുവാൻ ഡിസിക്ക് പണം നൽകിയതും സർക്കാറാണ്. കേന്ദ്ര സാഹിത്യ അക്കാദമിയിലും ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ നോമിനിയായിരുന്നു അശോകൻ. ഇനിയും പല സിലബസുകളിലേക്കും ഉൾപ്പെടുത്താവുന്ന പല മികച്ച കവിതകളും നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ക്യാമ്പിൽ എഴുതിയ ഒരാൾക്ക് നേട്ടമുണ്ടായപ്പോൾ സന്തോഷം പങ്കിടുക എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടൊള്ളൂ എന്നാണ് ഇന്ദു മേനോൻ ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP