Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഇല്ല ഇനി ഞങ്ങൾ ഏടാ വാടായും തെറിയും വിളിക്കില്ല; എല്ലാവരേയും സാറെന്ന് തന്നെ വിളിക്കും; പെറ്റി കേസിൽ പിടിക്കുന്നവരെ കൊടും ക്രമിനലുകളെ പോലെ കാണുകയുമില്ല; മാനസാന്തരം വന്ന കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കുറ്റസമ്മതത്തോടെ സ്വഭാവം മാറ്റുമ്പോൾ

ഇല്ല ഇനി ഞങ്ങൾ ഏടാ വാടായും തെറിയും വിളിക്കില്ല; എല്ലാവരേയും സാറെന്ന് തന്നെ വിളിക്കും; പെറ്റി കേസിൽ പിടിക്കുന്നവരെ കൊടും ക്രമിനലുകളെ പോലെ കാണുകയുമില്ല; മാനസാന്തരം വന്ന കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കുറ്റസമ്മതത്തോടെ സ്വഭാവം മാറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഇനി മുഖം മാറ്റത്തിന്റെ പാതയിലാണ്. ജനങ്ങളെ ഇനി ഞങ്ങൾ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ വിളിക്കൂ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. അതായത് സർക്കാർ പോലും ആവശ്യപ്പെടാതെ പൊലീസ് മാറുകയാണ്. എഎസ്‌ഐ മുതൽ സർക്കിൾ ഇൻസ്‌പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണു സംഘടന. അതുകൊണ്ട് തന്നെ സംഘടനയിലെ അംഗങ്ങൾ തീരുമാനം അംഗീകരിച്ചാൽ അത് വലിയ മാറ്റത്തിന് വഴിവയ്ക്കും.

സഹോദരൻ, സാർ, സുഹൃത്ത് എന്നീ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു. പെറ്റിക്കേസിൽ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തിൽ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയർത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഈ വരികൾ. പെറ്റിക്കേസ് ക്രിമിനലുകളോട് ക്രൂരതയും കാട്ടില്ല. വരാപ്പുഴ കസ്റ്റഡി മരണത്തിൽ അതിശക്തമായ നടപടികൾ സർക്കാർ എടുത്തിരുന്നു. ഇതിനൊപ്പം ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയിലെ കോടതി വിധിയും അസോസിയേഷനെ സ്വാധീനിച്ചു. ഇത് കാരണമാണ് സ്വഭാവം മാറ്റത്തിന് സംഘടന തന്നെ ആഹ്വാനം ചെയ്യുന്നത്.

മികവിൽ കേരള പൊലീസ് മുന്നിലാണെങ്കിലും പെരുമാറ്റ രീതിയിൽ മാറ്റം വേണമെന്നും നീതി തേടി സ്റ്റേഷനിൽ എത്തുന്നവരോടു രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്നും പ്രമേയം ഓർമപ്പെടുത്തുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നാം ഇടപെടുന്നതു ശത്രുക്കളോടല്ല. ഇന്ത്യൻ പൗരന്മാരോടാണ്. അവരിൽ വ്യത്യസ്ത സ്വഭാവക്കാർ കാണും. എന്നാൽ, അവരോട് ഇടപഴകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു സ്വഭാവമേ ഉണ്ടാകാൻ പാടുള്ളൂ. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ ചില പ്രവണതകൾ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കിൽ ഇറക്കിവയ്ക്കണം. മൂന്നാംമുറ പൂർണമായി ഉപേക്ഷിച്ചേ പറ്റൂ. പ്രമേയത്തിൽ പറയുന്നു.

പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനങ്ങളിൽ ഇനി രക്തസാക്ഷി മണ്ഡപങ്ങൾക്കു വെള്ള നിറമായിരിക്കും. സംഘടനയുടെ പതാകയുടെ നിറമാണ് വെള്ള. പൊലീസിൽ രാഷ്ട്രീയവൽകണം നടത്തുന്നുവെന്ന വാദങ്ങൾ കണക്കിലെടുത്താണ് ഇത്. കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഇതിനെ ചുവപ്പാക്കി 'ഇൻക്വിലാബ് സിന്ദാബാദ്' വിളികളയുർത്തി. ചില ജില്ലകളിൽ വേറെ നിറവും ഉപയോഗിച്ചു.

വിവാദമായതോടെ, സംസ്ഥാന സമ്മേളനത്തിൽ പതിനൊന്നാം മണിക്കൂറിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം നിറം മാറ്റി. ആ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP