Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ലോക്ക്ഡൗൺ ലംഘിച്ച്' രണ്ടുവയസുകാരി റോഡിൽ; കയ്യോടെ പിടികൂടി പൊലീസ് വീട്ടുകാരെ ഏൽപ്പിച്ചു പൊലീസ്

'ലോക്ക്ഡൗൺ ലംഘിച്ച്' രണ്ടുവയസുകാരി റോഡിൽ; കയ്യോടെ പിടികൂടി പൊലീസ് വീട്ടുകാരെ ഏൽപ്പിച്ചു പൊലീസ്

സ്വന്തം ലേഖകൻ

മാനന്തവാടി: ലോക്ക് ഡൗണിനിടെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങുന്നവരെ പിടികൂടാൻ ഇറങ്ങിയ പൊലീസ് കണ്ടത് റോഡിൽ ഇറങ്ങിയ രണ്ടു വയസുകാരിയെ. കുഞ്ഞിനെ പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു. മാനന്തവാടി പൊലീസാണ് കുഞ്ഞിനെ സുരക്ഷിതമായി വീട്ടിൽ എത്തിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച് നടന്നു പോകുന്ന പെൺ കുഞ്ഞിനെ പൊലീസ് സംഘം കണ്ടത്. ഉടൻ തന്നെ പൊലീസ് ഡ്രൈവർ കെ ഇബ്രാഹിം, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏൽപിക്കുകയായിരുന്നു.

കുഞ്ഞിനെയും കൊണ്ട് പൊലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. റോഡിന്റെ വശത്തുള്ള വീട്ടിൽ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP