Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് വാഹനമോടിച്ച് ഹോം ഗാർഡിനെ ഇടിച്ച് വീഴ്‌ത്തിയ പൊലീസുകാരനെതിരെ കേസെടുത്തത് വിചിത്ര വാദങ്ങൾ വിവാദമായതോടെ; അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടിച്ചത് നാട്ടുകാർ; പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചത് പരിക്ക് പറ്റിയ ആൾക്ക് പരാതിയില്ലെന്ന നിലപാടിൽ

മദ്യപിച്ച് വാഹനമോടിച്ച് ഹോം ഗാർഡിനെ ഇടിച്ച് വീഴ്‌ത്തിയ പൊലീസുകാരനെതിരെ കേസെടുത്തത് വിചിത്ര വാദങ്ങൾ വിവാദമായതോടെ; അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടിച്ചത് നാട്ടുകാർ; പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചത് പരിക്ക് പറ്റിയ ആൾക്ക് പരാതിയില്ലെന്ന നിലപാടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹോംഗാർഡിനെ കാറിടിച്ച സംഭവത്തിൽ ഒടുവിൽ പൊലീസുകാരനെതിരെ കേസെടുത്തു. പേരൂർക്കട എസ്എപി ക്യാമ്പിലെ കൃഷ്ണ മൂർത്തിക്കെതിരെയാണ് കേസെടുത്തത്. പേരൂർക്കടയിൽ നിന്നും ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാർഡ് അനിൽ കുമാറിനെയാണ് കൃഷ്ണമൂർത്തി ഓടിച്ച കാർ ഇടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച് ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിച്ചിട്ടും എസ്എപി ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസുക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. പരിക്കേറ്റ ഹോം ഗാർഡിന് പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തത് എന്നായിരുന്നു പൊലീസ് ഭാഷ്യം.

എസ്എപി ക്യാമ്പിന് സമീപത്തായിരുന്നു അപകടം. അപകടശേഷം കാർ ഉപേക്ഷിച്ച് കൃഷ്ണമൂർത്തി ക്യാമ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. കാലിന് പരിക്കേറ്റ അനിൽ കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ഇന്നലെ രാത്രി പേരൂർക്കടയിൽ വച്ചാണ് ഹോംഗാർഡിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ ഓടിച്ച് പോയത്. ശാസ്തമംഗലത്ത് നിന്നും അമിത വേഗതയിൽ പാഞ്ഞ് വന്ന കാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനെ ഇടിച്ചു തെറിപ്പിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. എന്നാൽ, നാട്ടുകാർ പിന്തുടർന്ന് കാർ പിടികൂടി. ഡ്രൈവർ മദ്യപിച്ച് അബോവസ്ഥയിൽ ആയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു

ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ഹോം ഗാർഡിനെ അമിതവേഗത്തിലെത്തിയ കാർ പേരൂർക്കട എസ്എപി ക്യാംപിനു സമീപം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാലിനു സാരമായി പരുക്കേറ്റ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ പേരൂർക്കട പൊലീസ് പിടിച്ചെടുത്തു. ഒരു ബൈക്കിലിടിച്ചതിന് ശേഷം ബസ് സ്റ്റോപ്പിന്റെ തൂണിലും തട്ടി. തുടർന്ന് മറ്റൊരു ബൈക്കിലും കാറിലും തട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP