Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കവർച്ചയും കൊള്ളി വയ്‌പ്പും ക്വട്ടേഷനും നടത്താൻ ഫ്‌ലാറ്റ് വാടകയക്കെടുത്ത പത്തംഗ ഗുണ്ടാ സംഘത്തിൽ ഒരു യുവതിയും; മാറുന്ന കേരളത്തിന്റെ ക്വട്ടേഷൻ സംഘങ്ങൾ ഇങ്ങനെയാണ്

കവർച്ചയും കൊള്ളി വയ്‌പ്പും ക്വട്ടേഷനും നടത്താൻ ഫ്‌ലാറ്റ് വാടകയക്കെടുത്ത പത്തംഗ ഗുണ്ടാ സംഘത്തിൽ ഒരു യുവതിയും; മാറുന്ന കേരളത്തിന്റെ ക്വട്ടേഷൻ സംഘങ്ങൾ ഇങ്ങനെയാണ്

തൃപ്പൂണിത്തുറ: മാരകായുധങ്ങളുമായി ഫ്ളാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാ സംഘത്തിൽ യുവതിയും. നിരവധി ക്വട്ടേഷൻ കേസുകളിലെ പ്രതികളടക്കമുള്ള ഗുണ്ടാസംഘത്തെ തൃപ്പൂണിത്തുറ ചാത്താരിയിലെ സ്റ്റാർ ഹോംസ് ഫ്ളാറ്റിൽ നിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

ഫ്ളാറ്റിൽ ഈ ഗുണ്ടാസംഘം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. കവർച്ച നടത്തുന്നതിനുള്ള പദ്ധതിയുമായാണ് ഇവർ ഫ്ളാറ്റിൽ എത്തിയത്. പണമാവശ്യപ്പെട്ട് വെണ്ണലയിൽ ചില യുവാക്കളെ സംഘം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഒരു വടിവാൾ, മൂന്ന് കത്തി തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു.

ചാലക്കുടി പള്ളിപ്പുറത്ത് ടുട്ടു എന്നു വിളിക്കുന്ന രജിൻ (26), പാവറട്ടി ഏനമ്മാവ് കുര്യാടൻ വീട്ടിൽ ജിത്തു (23, കാക്ക), തൃപ്പൂണിത്തുറ എരൂർ കൊപ്പറമ്പ് പുത്തൻപുരയ്ക്കൽ സുബിൻ (26), മുണ്ടൂർ കൊടമടച്ചത്തുവീട്ടിൽ ജഗദീശ് (26), പേരാമംഗലം കണ്ണാറയിൽ ആഷിക്അശോക് (24), മുണ്ടൂർ പറവട്ടാനി വീട്ടിൽ പി.എസ്. ശ്യാം( 23), മുണ്ടൂർ കരണ്ടേക്കാട്ടിൽ സച്ചിൻ, പേരാമംഗലം വടയോറിത്തറ്റിൽ ശ്രീഹരി (22), തൃശൂർ കല്ലേപ്പാടം പി.എം.എസ്.എ. മൻസിലിൽ സൽമാൻ ഫാരിസ് (23), പാലക്കാട് കോട്ടപ്പാടം അലീമിന്റകത്ത് വീട്ടിൽ ബിൻഷിദ് (21)എന്നിവരെയാണ് തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടർ പി.എസ്. ഷിജു, എസ്.ഐ. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഗുണ്ടാ ആക്ടിൽ പെട്ട് രജിൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ വർഷമാണ് ശിക്ഷ കഴിഞ്ഞിറങ്ങിയതത്. പേരാമംഗലം, തൃശൂർ വെസ്റ്റ്, നെടുപുഴ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വധശ്രമം, ബോംബേറ്, തുടങ്ങി നിരവധി കേസുകളുണ്ട്. ജിത്തുവിനെതിരേയും പേരാമംഗലം, നെടുപുഴ സ്റ്റേഷനുകളിൽ വധശ്രമം, ബോംബേറ് കേസുകളുണ്ട്. സച്ചിൻ, ശ്രീഹരി, ആഷിക്, സുബിൻ എന്നിവർക്കെതിരേ പേരാമംഗലം സ്റ്റേഷനിൽ വധശ്രമക്കേസുണ്ടെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP