Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് കുട്ടികളുടെ പിതാവ് ഒളിച്ചോടിയത് രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ കാമുകിക്കൊപ്പം; കുട്ടികളെ ഉപേക്ഷിച്ചതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസും; അറസ്റ്റിലായ കമിതാക്കൾ റിമാൻഡിൽ

മൂന്ന് കുട്ടികളുടെ പിതാവ് ഒളിച്ചോടിയത് രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ കാമുകിക്കൊപ്പം; കുട്ടികളെ ഉപേക്ഷിച്ചതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസും; അറസ്റ്റിലായ കമിതാക്കൾ റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ യുവതിക്കൊപ്പം ഒളിച്ചോടിയ മൂന്ന് കുട്ടികളുടെ പിതാവായ യുവാവിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് ഒളിച്ചോടിയ കമിതാക്കളെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനൂർ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തിൽ ശബരി(34) ചെങ്ങന്നൂർ 22-ാം നമ്പർ തെക്കേടത്ത് വീട്ടിൽ അർച്ചന (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12 നാണ് ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് കടന്നത്. തമിഴ്‌നാട്, എരുമേലി, റാന്നി എന്നിവിടങ്ങളിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിനു ലഭിച്ച രഹസ്യസന്ദേശമാണ് ഇവരെ പിടികൂടാൻ സഹായകരമായത്. അർച്ചനയുടെ ഭർത്താവ് ദിലീപ് കുമാറിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

മൂന്നു കുട്ടികളുടെ അച്ഛനായ ശബരി ബുധനൂരിലെ ഓട്ടോ ഡ്രൈവറാണ്. രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണ് അർച്ചന. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ശബരിക്കെതിരെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP