Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൗഷാദ് കൊലക്കേസിലെ മുഖ്യപ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും; കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ എസ്ഡിപിഐ നേതാവ് ജമാലും പിടിയിലായതോടെ പൊലീസിന് അറസ്റ്റ് ചെയ്യാനായത് 20 പ്രതികളിൽ ആറ് പേരെ

നൗഷാദ് കൊലക്കേസിലെ മുഖ്യപ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും; കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ എസ്ഡിപിഐ നേതാവ് ജമാലും പിടിയിലായതോടെ പൊലീസിന് അറസ്റ്റ് ചെയ്യാനായത് 20 പ്രതികളിൽ ആറ് പേരെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജമാൽ പിടിയിൽ. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയാണ് പിടിയിലായ പുന്ന സ്വദേശി അറയ്ക്കൽ ജമാൽ. ഇതോടെ ചാവക്കാട് പുന്നയിൽ നൗഷാദ് വധത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ജൂലൈ 31നാണ് കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഒളിവിൽപോയ ജമാൽ പൊള്ളാച്ചി, മധുര,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്.

കേസിൽ ആകെ 20 പ്രതികളാണുള്ളത്. നേരത്തെ കേസിലെ മുഖ്യപ്രതികളിലൊരാളായ വടക്കേക്കാട് സ്വദേശി ഫെബീർ, മറ്റ് പ്രതികളായ ഫൈസൽ, മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കർ, മുബീൻ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP