Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൊലീസുകാരനോടാണോടാ ചില്ലറ ചോദിക്കുന്നത്'; അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ചോദിച്ച യുവാവിന്റെ മേൽ എസ്‌ഐ വക 'കയ്യേറ്റം'; നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെ ജീപ്പിൽ ചേർത്ത് നിറുത്തിയയുടൻ എസ്‌ഐക്കെതിരെ പ്രതിഷേധവുമായെത്തിയത് കണ്ടു നിന്നവർ; കസ്റ്റഡിയിൽ എടുത്തത് മദ്യപിച്ചതിനാലാണെന്ന വിശദീകരണവുമായി ഫോർട്ട് പൊലീസ്

'പൊലീസുകാരനോടാണോടാ ചില്ലറ ചോദിക്കുന്നത്'; അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ചോദിച്ച യുവാവിന്റെ മേൽ എസ്‌ഐ വക 'കയ്യേറ്റം'; നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെ ജീപ്പിൽ ചേർത്ത് നിറുത്തിയയുടൻ എസ്‌ഐക്കെതിരെ പ്രതിഷേധവുമായെത്തിയത് കണ്ടു നിന്നവർ; കസ്റ്റഡിയിൽ എടുത്തത് മദ്യപിച്ചതിനാലാണെന്ന വിശദീകരണവുമായി ഫോർട്ട് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങൾക്ക് മേൽ കയ്യേറ്റമുണ്ടാകുന്നു എന്ന വാർത്തകൾക്കൊപ്പം വിചിത്രമായ ഒരു സംഭവം കൂടി. എടിഎമ്മിൽ നിന്നും 500 രൂപയുടെ നോട്ട് കിട്ടിയ യുവാവ് ചില്ലറയ്ക്കായി എസ്‌ഐയെ സമീപിച്ചതാണ് അദ്ദേഹത്തിന് തന്നെ 'കുരുക്കായത്'. ശനിയാഴ്‌ച്ച വൈകിട്ട് പവർഹൗസ് ജംക്ഷന് സമീപമായിരുന്നു സംഭവം. മിഥുൻ എന്ന നെയ്യാറ്റിൻകര സ്വദേശിക്കാണ് ഫോർട്ട് പൊലീസിൽ നിന്നും കയ്യേറ്റം നേരിടേണ്ടി വന്നത്.

പൊലീസ് ജീപ്പിൽ ഡ്രൈവിങ് സീറ്റിൽ ഇരുന്ന പ്രൊബേഷൻ എസ്‌ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചതാണു മിഥുൻ. പൊലീസുകാരനോടാണോ ചില്ലറ ചോദിക്കുന്നത് എന്ന് ആക്രോശിച്ച എസ്‌ഐ, മിഥുനെ ജീപ്പിന്റെ പിറകിൽ ചാരി നിർത്തി. ഇതിനെതിരെ സംഭവം കണ്ടുനിന്നവർ പ്രതിഷേധവുമായി രംഗത്തെത്തി.

എസ്‌ഐ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു കസ്റ്റഡിയിൽ എടുത്ത മിഥുനെതിരെ പെറ്റിക്കേസ് ചാർജ് ചെയ്തു. എടിഎമ്മിൽനിന്നു ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടായതിനാലാണു ചില്ലറ തേടി പൊലീസിനെ സമീപിച്ചതെന്നു മിഥുൻ പറഞ്ഞു. മദ്യപിച്ചതിനാണു കേസെടുത്തതെന്നു ഫോർട്ട് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP