Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്റോ ആന്റണി എംപിയുടെ ഓഫീസിൽ കയറിയ പൊലീസ് സെക്രട്ടറിയെ മർദ്ദിച്ചു; എംപിയാണെങ്കിലും മർദ്ദിക്കാനുള്ള ചങ്കുറപ്പ് തനിക്കുണ്ടെന്ന് എസ്‌ഐ പറഞ്ഞുവെന്ന് ആന്റോ ആന്റണി; സംഭവം കാതോലിക്കേറ്റ് കോളേജിലെ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷത്തിന് പിന്നാലെ ; പൊലീസ് സഹായത്തോടെ എസ്എഫ്‌ഐ കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല

ആന്റോ ആന്റണി എംപിയുടെ ഓഫീസിൽ കയറിയ പൊലീസ് സെക്രട്ടറിയെ മർദ്ദിച്ചു; എംപിയാണെങ്കിലും മർദ്ദിക്കാനുള്ള ചങ്കുറപ്പ് തനിക്കുണ്ടെന്ന് എസ്‌ഐ പറഞ്ഞുവെന്ന് ആന്റോ ആന്റണി; സംഭവം കാതോലിക്കേറ്റ് കോളേജിലെ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷത്തിന് പിന്നാലെ ; പൊലീസ് സഹായത്തോടെ എസ്എഫ്‌ഐ കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ആന്റോ ആന്റണി എംപിയുടെ ഓഫീസിൽ കയറി പ്രവർത്തകർക്ക് നേരെ പൊലീസ് മർദ്ദനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു- എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെ കെഎസ് യു പ്രവർത്തകർ ആന്റോ ആന്റണി എംപിയുടെ ഓഫീസിലേക്ക് ഓടിക്കയറുകയും ഇവരെ പിന്തുടർന്നെത്തിയ പൊലീസ് ഓഫീസ് സെക്രട്ടറിയായ സാനി കുമാർ ഉൾപ്പടെയുള്ള പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മൂന്നു മുതൽ വൈകിട്ട് ആറുവരെ കോൺഗ്രസ് നഗരത്തിൽ ഹർത്താൽ നടത്തി.ഉച്ചയ്ക്കാണ് കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തിവീശിയതോടെ കെ.എസ്.യു പ്രവർത്തകർ ആന്റോ ആന്റണി എംപി.യുടെ ഓഫീസിൽ ഓടിക്കയറി. പിന്തുടർന്നെത്തിയ പൊലീസ് കെ.എസ്.യു പ്രവർത്തകരേയും ഓഫീസ് സെക്രട്ടറിയേയും മർദ്ദിച്ചു എന്നാണ് ആരോപണം.

എംപി ഓഫിസാണെങ്കിലും എംപിയാണെങ്കിലും മർദിക്കാനുള്ള ചങ്കുറപ്പ് തനിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എസ്‌ഐ എംപി ഓഫിസിൽ കയറി ക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. അകാരണമായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തെന്നാരോപിച്ച് എസ്.എഫ്.ഐയും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പരുക്കേറ്റ ഓഫീസ് സെക്രട്ടറി സനൽകുമാറും പരുക്കേറ്റ നഹാസ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

കേരളത്തിലെ കാമ്പസുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൊലീസിന്റെ സഹായത്തോടെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ അട്ടിമറിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാമ്പസുകളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട പൊലീസ് അവരുടെ ചട്ടുകമായി മാറിയിരിക്കുന്നു. ഇപ്പോൾ തെരഞ്ഞടുപ്പല്ല. ക്യാമ്പസ് ഫാസിസമാണു നടക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ തിരഞ്ഞെടുപ്പിനിടെ ആന്റോ ആന്റണി എംപി.യുടെ ഓഫീസിൽ പൊലീസ് അതിക്രമിച്ചു കയറിയതിനെ പ്രതിപക്ഷനേതാവ് ശക്തമായി അപലപിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ല.

എറണാകുളം മഹാരാജാസ് കോളജ്, യു.സി. കോളജ് ആലുവ, കോഴിക്കോട് മടപ്പള്ളി കോളജ്, പയ്യന്നൂർ നിർമ്മല ഗിരി കോളജ്, കോട്ടയം കടുത്തുരുത്തി ദേവമാതാ കോളജ്, കുറുവൻതോട് സ്റ്റാർക്ക് കോളജ്, കോലഞ്ചേരി സി.എം.എസ്. കോളജ്, ആലപ്പുഴ എടത്വ കോളജ്, ഹരിപ്പാട് കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജ്, തൃശ്ശൂർ കുട്ടനെല്ലൂർ കോളജ്, ഇടുക്കി കാർമേരി കോളജ്, മൂലമറ്റം കോളജ് ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം കെ.എസ്.യു., എം.എസ്.എഫ്., കേരള കോൺഗ്രസ് (ജേക്കബ്), പി.എസ്.യു., എ.വൈ.എസ്.ബി., ഡി.എസ്.എഫ്. തുടങ്ങിയ എല്ലാ യു.ഡി.എഫ്. യുവജനസംഘടനകൾക്ക് നേരെയും വ്യാപക അക്രമമാണ് എസ്.എഫ്.ഐ. പോലുള്ള ഇടതുപക്ഷസംഘടനകൾ അഴിച്ചുവിട്ടത്. ഇവരുടെ സ്തുതിപാഠകരായി പൊലീസ് മാറിയതോടെ നീതിയുക്തമായ തെരഞ്ഞെടുപ്പ് ക്യാമ്പസുകളിൽ നടത്താൻ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP