Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ഫുട്ബോൾ കളിച്ചത് ഇരുപതോളം പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ പഞ്ചായത്ത് അം​ഗത്തിന് ക്രൂരമർദ്ദനവും

മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ഫുട്ബോൾ കളിച്ചത് ഇരുപതോളം പൊലീസുകാർ; ദൃശ്യങ്ങൾ പകർത്തിയ പഞ്ചായത്ത് അം​ഗത്തിന് ക്രൂരമർദ്ദനവും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ലോക് ഡൗൺ വകവെക്കാതെ പൊലീസുകാർ ഫുട്ബാേൾ കളിക്കുന്നത് വീഡിയോയിൽ പകർത്തിയ പഞ്ചായത്ത് അം​ഗത്തെ പൊലീസ് സംഘം മർദ്ദിച്ചു. തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രൻ സുഹൈൽ അത്താണിക്കലിനെയാണ് പൊലീസ്​​ ക്രൂരമായി മർദിച്ചത്. 

സാരമായി പരിക്കേറ്റ സുഹൈലിനെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിച്ചെന ആർ.ആർ.ആർ.എഫ്​ ഗ്രൗണ്ടിൽ ഫുട്​ബാൾ കളിക്കുന്ന പൊലീസുകാരുടെ വിഡിയോ സുഹൈൽ അത്താണിക്കൽ തന്റെ ഫേസ്​ബുക്ക്​ ​ലൈവിൽ പങ്കുവെച്ചിട്ടുണ്ട്​. വീഡിയോയുടെ അവസാനം പൊലീസ്​ ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്​.

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ പുറത്തിറങ്ങിയപ്പോൾ 20ഓളം പൊലീസുകാർ ഫുട്​ബാൾ കളിക്കുന്നത്​ കണ്ട സുഹൈൽ അത്​ വീഡിയോയിൽ പകർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദിച്ചെന്നാണ്​ ​ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാൻ സംസ്ഥാന പൊലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ നിർദ്ദേശം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP