Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചലിൽ നിന്നും നാടുകടത്തിയ കുടുംബത്തെ തിരികെയെത്തിച്ചു; നടപടി സർവ്വകക്ഷിയോഗത്തിന്റെ തീരുമാനത്തെ തുടർന്ന്; ഏഴുവയസ്സുകാരിയുടെ കൊലപാതകകേസ് അന്വേഷണത്തിൽ സഹകരിക്കണമെന്നും പൊലീസ്

അഞ്ചലിൽ നിന്നും നാടുകടത്തിയ കുടുംബത്തെ തിരികെയെത്തിച്ചു; നടപടി സർവ്വകക്ഷിയോഗത്തിന്റെ തീരുമാനത്തെ തുടർന്ന്; ഏഴുവയസ്സുകാരിയുടെ കൊലപാതകകേസ് അന്വേഷണത്തിൽ സഹകരിക്കണമെന്നും പൊലീസ്

കൊല്ലം: ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ അഞ്ചലിൽ നിന്നും നാടുകടത്തിയ കുടുംബം തിരികെയെത്തി. കിളിമാനൂരിൽ നിന്നാണ് ഇവർ കുളത്തൂപ്പുഴയിലേക്ക് തിരികെയെത്തിയത്. രണ്ട് ദിവസം മുൻപ് ഏരൂരിൽ പൊലീസിന്റെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിനു ശേഷമാണ് മരിച്ച കുട്ടിയുടെ അമ്മയും ബന്ധുക്കളും തിരികെയെത്തിയത്. കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ഇവർ തിരികെയത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്താനായിരുന്നു സർവ്വകക്ഷി യോഗം.

ഏഴുവയസ്സുകാരി ശ്രീലക്ഷ്മി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീട്ടമ്മയേയും ബന്ധുക്കളേയും നാട്ടുകാർ നാടുകടത്തിയത്.ദുർനടത്തക്കാരാണെന്ന് ആരോപിച്ചായിരുന്നു നാടുകടത്തൽ.പൊലീസ് നോക്കി നിൽക്കെ നാട്ടുകാർ കുടുംബത്തെ ആക്രമിച്ചെന്നും പ്രശ്നത്തിൽ ജനപ്രതിനിധികൾ പോലും ഇടപെട്ടില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. തുടർന്ന് സംഭവം അന്വേഷിച്ച് ആവശ്യമായി നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷനും അറിയിച്ചിരുന്നു.

വീട്ടമ്മയുടെ അനിയത്തിയുടെ ഭർത്താവായ രാജേഷാണ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാൽ കുട്ടിയുടെ മരണത്തിന് ശേഷം വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ ചില പ്രതികരണങ്ങൾ നാട്ടുകാരെ പ്രകോപിപ്പിച്ചെന്നും ഇതേതുടർന്നാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായതെന്നുമാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം കാണാൻ പോലും തന്നെ അനുവദിച്ചില്ലെന്നും മൃതദേഹം വീടിന് പുറത്ത് സംസ്‌കരിക്കാൻ നാട്ടുകാർ അനുവദിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് ശവസംസ്‌കാരം നടന്നത്. സംഭവത്തിനു പിന്നാലെ മരിച്ച കുട്ടിയുടെ അമ്മയ്ക്കൊപ്പം സഹോദരിയേയും ബന്ധുക്കളേയും നാട്ടുകാർ നാടുകടത്തുകയായിരുന്നു.

ഏരൂരിലെ സ്‌ക്കൂളിൽ നിന്ന് ഏഴ് വയസുകാരിയെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മാതൃസഹോദരിയുടെ ഭർത്താവാണ് പ്രതി. മൃഗീയമായ ലൈംഗിക പീഡനത്തിനു വിധേയമാക്കിയശേഷമെന്നും തെളിഞ്ഞിട്ടുണ്ട്. കുളത്തൂർപുഴ ആർ.പി കോളനിക്കു സമീപത്തെ റബർ എസ്റ്റേറ്റിൽ നിന്ന് ടാപ്പിങ് തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഷെഡ്ഡിൽ ഒളിച്ചിരുന്ന രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞത് . പീഡനവിവരം പുറത്തറിയാതിരിക്കാനാണ് പിഞ്ചോമനയെ കൊലപ്പെടുത്തിയതെന്നാണ് ഈ കൊടും കുറ്റവാളി പറയുന്നത്.

കുട്ടിയുടെ മാതൃസഹോദരിയുടെ രണ്ടാം ഭർത്താവാണ് രാജേഷ്. കുളത്തൂപ്പുഴ ചെറുകര സ്വദേശിയായ ഇയാൾ രണ്ടുമാസം മുമ്പാണ് കുട്ടിയുടെ ബന്ധുവായ സ്ത്രീയുമായി ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. ഇരുവരും നിയമപരമായി വിവാഹിതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP