Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

യുവനടിയോട് അശ്‌ളീലം പറഞ്ഞതിന് സംവിധായകനും നടനുമായ ലാലിന്റെ മകൻ ജീൻ പോൾ ലാലിനെതിരെ കേസെടുത്തു; പ്രതിഫലം ചോദിച്ചപ്പോൾ മോശമായി പെരുമാറിയതെന്ന് നടി; ജീൻ പോൾ അടക്കം നാലു പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; സംഭവം നടന്നത് കഴിഞ്ഞ വർഷം

യുവനടിയോട് അശ്‌ളീലം പറഞ്ഞതിന് സംവിധായകനും നടനുമായ ലാലിന്റെ മകൻ ജീൻ പോൾ ലാലിനെതിരെ കേസെടുത്തു; പ്രതിഫലം ചോദിച്ചപ്പോൾ മോശമായി പെരുമാറിയതെന്ന് നടി; ജീൻ പോൾ അടക്കം നാലു പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; സംഭവം നടന്നത് കഴിഞ്ഞ വർഷം

കൊച്ചി: യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സംവിധായകനും നടനും സംവിധായകനുമായ ജീൻ പോൾ ലാൽ അടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നുമാണു പരാതിയിൽ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടൻ, സിനിമയിലെ രണ്ട് ടെക്‌നീഷ്യന്മാർ എന്നിവരാണ് മറ്റ് കുറ്റാരോപിതർ. 2016 നവംബർ 16ന് 'ഹണിബീ ടു' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയിൽ പറയുന്നു. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലിൽ എത്തി പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. പ്രതിഫലം നൽകിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരിയുടെ മൊഴി ഇൻഫോ പാർക് സി ഐ രേഖപ്പെടുത്തി. ജീൻ പോൾ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീൻ പോൾ.വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവധായകനാണ് ജീൻപോൾ. ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. സിനിമയിലെ ടെക്‌നീഷ്യന്മാരാണ് അനൂപും അനിരുദ്ധും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP