Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തമോഗർത്തങ്ങളിലെ അമ്പലത്തിനെതിരെ' ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ! മലബാർ സഹകരണ കോളേജ് മാഗസിനിലെ എട്ടുവരിക്കവിത കവയിത്രിയേയും മാഗസിൻ എഡിറ്ററേയും കുരുക്കിലാക്കി; വിഎച്ച്പി പ്രവർത്തകരുടെ പരാതിയിൽ ഐപിസി 153 എ പ്രകാരം നടപടിയെടുത്ത് പൊലീസ്

'തമോഗർത്തങ്ങളിലെ അമ്പലത്തിനെതിരെ' ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ! മലബാർ സഹകരണ കോളേജ് മാഗസിനിലെ എട്ടുവരിക്കവിത കവയിത്രിയേയും മാഗസിൻ എഡിറ്ററേയും കുരുക്കിലാക്കി; വിഎച്ച്പി പ്രവർത്തകരുടെ പരാതിയിൽ ഐപിസി 153 എ പ്രകാരം നടപടിയെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പരപ്പനങ്ങാടി: കോളേജ് മാഗസിനിൽ വന്ന എട്ടുവരിക്കവിത മാഗസിൻ എഡിറ്ററേയും കവയിത്രിയേയും കുരുക്കിലാക്കി. പരപ്പനങ്ങാടി മലബാർ സഹകരണ കോളേജിലാണ് സംഭവം. കോളേജ് മാഗസിനായ തമോഗർത്തങ്ങളിൽ പ്രസിദ്ധീകരിച്ച അമ്പലം എന്ന കവിതയ്‌ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

മാസികയുടെ ചീഫ് എഡിറ്ററും കോളേജ് പ്രിൻസിപ്പലുമായ കെ.പി. ശശികലാദേവി, സ്റ്റാഫ് എഡിറ്റർ ബിനീഷ് തച്ചറക്കൽ, കവിതയെഴുതിയ ബി.കോം. അവസാനവർഷ വിദ്യാർത്ഥിനി എന്നിവരുടെ പേരിൽ ഐ.പി.സി 153 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വി.എച്ച്.പി. പ്രവർത്തകരുടെ പരാതിയിലാണ് പരപ്പനങ്ങാടി പൊലീസിന്റെ നടപടി. മാസികയ്‌ക്കെതിരേ വി.എച്ച്.പി. പ്രവർത്തകർ പ്രകടനം നടത്തി. നടുറോഡിൽ മാസിക കത്തിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP