Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയിറങ്ങിയ രഹ്ന ഫാത്തിമയേയും ലിബിയേയും കാത്തിരിക്കുന്നത് പൊലീസ് കേസ്; ബിജെപി നേതാവിന്റെ പരാതിയിൽ രഹ്നയ്ക്കെതിരെ കേസെടുത്തപ്പോൾ ഹിന്ദു വിശ്വാസങ്ങളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ചതിന്റെ പേരിൽ ലിബിയയ്ക്കെതിരേയും കേസ്; കക്ഷി ചേരാതെ സർക്കാരും

മലയിറങ്ങിയ രഹ്ന ഫാത്തിമയേയും ലിബിയേയും കാത്തിരിക്കുന്നത് പൊലീസ് കേസ്; ബിജെപി നേതാവിന്റെ പരാതിയിൽ രഹ്നയ്ക്കെതിരെ കേസെടുത്തപ്പോൾ ഹിന്ദു വിശ്വാസങ്ങളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ചതിന്റെ പേരിൽ ലിബിയയ്ക്കെതിരേയും കേസ്; കക്ഷി ചേരാതെ സർക്കാരും

ഏറ്റുമാനൂർ: ശബരിമല ദർശനത്തിനെത്തി മടങ്ങിയ യുക്തിവാദി നേതാവ് ലിബിക്കെതിരേയും കിസ് ഓഫ് ലൗ പ്രവർത്തക രഹ്ന ഫാത്തിമയ്ക്കെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ ശബരിമലയിൽ എത്താൻ ശ്രമിച്ച ആക്ടിവിസ്റ്റുകൾക്ക് നിയമ നടപടിയും നേരിടേണ്ടി വരും. കേസുകളിൽ സർക്കാർ കക്ഷിയാകാതെ നോക്കുകയും ചെയ്യും. ശബരിമല ദർശനത്തിനെത്തി പത്തനംതിട്ടയിൽ നിന്ന് പ്രതിഷേധത്തെത്തുടർന്നു മടങ്ങിയ സി. എസ്. ലിബിക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

ഹിന്ദുമത വിശ്വാസികളുടെ ആരാധനയെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ ഫേസ്‌ബുക് പോസ്റ്റിട്ടെന്ന പരാതിയിലാണ് ചേർത്തല സ്വദേശിനിയായ ലിബിക്കെതിരെ കേസ്. അഭിഭാഷകനായ ശൈലജ് രാമചന്ദ്രനാണ് പരാതി നൽകിയത്. ഇവർ യുര്തിവാദി നേതാവായിരുന്നു. ശബരിമയിൽ എത്തി വർഗ്ഗീയത വളർത്താൻ ശ്രമിച്ചെന്നാണ് രഹ്നയ്ക്കെതിരെയുള്ള ആരോപണം. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് പരാതിക്കാരൻ. ഇതിലും പൊലീസ് കേസെടുക്കും. പത്തനംതിട്ട എസ് പിക്കാണ് പരാതി നൽകിയത്.

തുലാമാസ പൂജയ്ക്കായി ശബരിമല തുറന്ന രണ്ടാം ദിവസമാണ് ആക്ടിവിസ്റ്റായ ലിബി മല ചവിട്ടാൻ എത്തിയത്. കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട് എത്തിയ ലിബിയെ പത്തനംതിട്ടയിൽ വെച്ച് തന്നെ പ്രതിഷേധക്കാർ തടയുകയായിരുന്നു. അയ്യപ്പ ഭക്തന്മാർ കൂട്ടത്തോടെ എതിർത്തതോടെ പൊലീസ് എത്തി ലിബിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യുക്തിവാദിയാണെന്നും അയ്യപ്പനെ കാണാനുള്ള ആഗ്രഹത്താലല്ല മല ചവിട്ടുന്നതെന്നും ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയ ശേഷമായിരുന്നു ലിബി കറുപ്പണിഞ്ഞ് മാലയിട്ട് മല ചവിട്ടാനെത്തിയത്. ഇതോടെയാണ് പ്രതിഷേധം കനത്തത്.

വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് സംരക്ഷണത്തോടെ രഹ്നാ ഫാത്തിമ മലകയറാൻ എത്തിയത്. കനത്ത പൊലീസ് കാവലിൽ പൊലീസിന്റെ ജാക്കറ്റും ഹെൽമെറ്റും ധരിച്ചായിരുന്നു രഹ്നാ ഫാത്തിമ എത്തിയത്. പൊലീസുകാർക്ക് നടുവിൽ എത്തിയ രഹ്നാ ഫാത്തിമയെ ആദ്യമൊന്നും ആർക്കും മനസ്സിലായിരുന്നില്ല. മരക്കൂട്ടത്തിനടുത്ത് എത്തിക്കഴിഞ്ഞപ്പോൾ മറുനാടൻ മലയാളി റിപ്പോർട്ടറാണ് അത് രഹ്നാ ഫാത്തിമയാണെന്ന് സ്ഥിതീകരിച്ചത്. ഇതേ തുടർന്ന് പ്രതിഷേധക്കാർ സംഘടിച്ചെത്തുകയായിരുന്നു. രഹ്നാ ഫാത്തിമ മല ചവിട്ടിയാൽ നട അടച്ചിടുമെന്ന് തന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ പരികർമ്മികളും ശരണം വിളികളുമായി പൂജാ കർമ്മങ്ങൾ നിർത്തിവെച്ചു പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്നു. ഇതോടെയാണ് രഹ്നാ ഫാത്തിമ പിൻവാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP