Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥികൾക്കു വേണ്ടി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ എന്നിവർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; നൂറു ശതമാനം വിജയം ലക്ഷ്യമിട്ട അദ്ധ്യാപകരുടെ തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് ആൾമാറാട്ടത്തിന്റെ പേരിൽ പരീക്ഷാഫലം തടയപ്പെട്ട വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾക്കു വേണ്ടി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ എന്നിവർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; നൂറു ശതമാനം വിജയം ലക്ഷ്യമിട്ട അദ്ധ്യാപകരുടെ തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് ആൾമാറാട്ടത്തിന്റെ പേരിൽ പരീക്ഷാഫലം തടയപ്പെട്ട വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാർത്ഥികൾക്കു വേണ്ടി അദ്ധ്യാപകൻ ഹയർസെക്കൻഡറി പരീക്ഷയെഴുതിയ സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ, എന്നിവർക്കെതിരെയാണ് കേസ്. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അദ്ധ്യാപകർക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്. ആൾമാറാട്ടത്തിനടക്കം കേസെടുത്താണ് അന്വേഷണം നടത്തുക.

അദ്ധ്യാപകൻ രണ്ട് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണമായും എഴുതുകയും 32 വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യൂത്ത് ലീഗ്, ബിജെപി പ്രവർത്തർ മാർച്ച് നടത്തുകയും കോൺഗ്രസ് പ്രവർത്തകർ സ്‌കൂളിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു.

പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനാണ് താൻ പരീക്ഷ എഴുതിയതെന്നായിരുന്നു അദ്ധ്യാപകന്റെ വാദം. എന്നാൽ അദ്ധ്യാപകൻ പരീക്ഷ എഴുതിയത് അറിയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. സ്‌കൂളിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. പരീക്ഷ എഴുതിയ അദ്ധ്യാപകൻ, സ്‌കൂൾ പ്രിൻസിപ്പാൾ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, ആൾമാറാട്ടത്തിന്റെ പേരിൽ ഫലം തടയപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലായി. കേസും പ്രശ്നങ്ങളും തീരുന്നതിന് മുമ്പ് ഇവരുടെ ഫലം പ്രസിദ്ധീകരിക്കുക പ്രയാസകരമാവും. അപ്പോഴേക്കും ഡിഗ്രി ഉൾപ്പെടെയുള്ള കോഴ്സിലേക്കുള്ള പ്രവേശനം പൂർത്തിയാകാനിടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP