Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല വിഷയത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടവർക്ക് കുരുക്കാവും; കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പോസ്റ്റുകളിട്ട ആയിരത്തിലധികം പേരുടെ പ്രൊഫൈലുകൾ നിരീക്ഷണത്തിൽ; ഏറ്റവുമധികം പോസ്റ്റുകൾ വന്നത് യുഎഇയിൽ നിന്നാണെന്ന് പൊലീസ് സൈബർ സെൽ

ശബരിമല വിഷയത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടവർക്ക് കുരുക്കാവും; കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പോസ്റ്റുകളിട്ട ആയിരത്തിലധികം പേരുടെ പ്രൊഫൈലുകൾ നിരീക്ഷണത്തിൽ; ഏറ്റവുമധികം പോസ്റ്റുകൾ വന്നത് യുഎഇയിൽ നിന്നാണെന്ന് പൊലീസ് സൈബർ സെൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ശബരിമല വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടവർ കുടുങ്ങുമെന്ന് സൂചന. ഇവിടെ യുവതികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ വന്നിരുന്നു. ഇതിനൊപ്പം തന്നെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒട്ടേറെ പോസ്റ്റുകളും സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ ന്ദേശങങൾ പ്രചരിപ്പിച്ച ആയിരത്തിലധികം പ്രൊഫൈലുകൾ പൊലീസ് നിരീക്ഷിച്ച് വരികയാണ്. യുഎഇയിൽ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായും എത്തിയതെന്ന് അധികൃതർ അറിയിച്ചു. ഹൈടെക്ക് സെല്ലും സൈബർ സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന പോസ്റ്റുകൾ ഇട്ടയാളുളുടെ പട്ടിക തയാറാക്കാനുള്ള ശ്രമിലാണെന്ന് പൊലീസ് ആസ്ഥാനത്തുള്ള സോഷ്യൽ മീഡിയ വിഭാഗം അറിയിച്ചു. പൊലീസ് നിരീക്ഷിക്കുന്നതിന് പുറമേ പൊതുജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടക്കുന്നു. ഇവ പൊലീസ് ആസ്ഥാനത്തെ സെല്ലിനു കൈമാറും. സൈബർ സെല്ലിന്റെയും ഹൈടെക് സെല്ലിന്റെയും പിടിയിൽനിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളിൽനിന്നാണ് പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. മിക്ക പ്രൊഫൈലുകളും വ്യാജ പേരിലുള്ളതാണ്.

സന്ദേശങ്ങൾ കേരളത്തിൽ തയാറാക്കിയശേഷം വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കൾക്ക് വാട്‌സാപ് മുഖേന അയച്ചു കൊടുക്കുകയും അവർ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നതെന്നു പൊലീസ് പറയുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം ഫേസ്‌ബുക്കിന് അയച്ചു കൊടുക്കും. അതിനുശേഷം ഇവർ ജോലി െചയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് നീക്കം.

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തനം നടത്തിയെന്നു കാട്ടി ഇന്റർപോൾ വഴി ഓരോ രാജ്യത്തെയും പൊലീസിനെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP