Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു; അന്വേഷണ ചുമതല രാജക്കാട് എസ്ഐക്ക്; പ്രസംഗം കേട്ടവരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി; മന്ത്രിയുടെ മൊഴിയുമെടുക്കും

മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു; അന്വേഷണ ചുമതല രാജക്കാട് എസ്ഐക്ക്; പ്രസംഗം കേട്ടവരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി; മന്ത്രിയുടെ മൊഴിയുമെടുക്കും

മൂന്നാർ: വൈദ്യുത മന്ത്രി എംഎം മണി സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായി നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് എസ്ഐക്കാണ് അന്വേഷണ ചുമതല. ഇതിനിടെ പ്രസംഗം കേട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിത്തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി എംഎം മണിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രസംഗത്തിന്റെ പകർപ്പടങ്ങിയ സിഡിയും അന്വേഷണ സംഘം പരിശോധിച്ചു.

എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ഇതൊന്നും സംസ്ഥാനത്തെ പൊലീസ് മേധാവി കാണുന്നില്ലെയെന്നും ചോദിച്ചു.

എന്നാൽ കോടതി പരാമർശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന നിലപാടാണ് എംഎം മണി സ്വാകരിച്ചത്. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ട സ്ഥിതിക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതിയലക്ഷ്യത്തിനില്ലെന്നും മണി പറഞ്ഞു. പെമ്പിളൈ ഒരുമയ്ക്ക് വിഷയവുമായി യാതൊരു ബന്ധവും ഇല്ല. കടലും കടലാടിയും പോലെയാണ് ഇതെന്നും മന്ത്രി മണി പറഞ്ഞു.

വിവാദ പ്രംസഗത്തിൽ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് വിമർശനങ്ങളുമായി കോടതി രംഗത്ത് വന്നത്. സർക്കാരിന് വേണ്ടി അഡീഷണൽ ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്. മണിയുടെ പ്രസംഗത്തെ സർക്കാർ കോടതിയിൽ ന്യായീകരിച്ചു. സ്ത്രീകൾക്കെതിരെയല്ല മാധ്യമപ്രവർത്തകർക്കെതിരെയാണ് മണിയുടെ വിമർശനമെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ എന്തുമാകാമോ, അവരും മനുഷ്യരാണ്, അവർക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഗൗരവമുള്ളതായതുകൊണ്ടുതന്നെ വിഷയത്തിൽ സംസ്ഥാന സർക്കാരും പൊലീസ് മേധാവിയുമുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരിൽ നിന്നും നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP