Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു; സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കേസ്

വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു; സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കേസ്

 

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന് പരാതിയിൽ ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സി.പി.എം പ്രവർത്തകർ ആഹ്‌ളാദപ്രകടനം നടത്തുന്നതിന്റെ വീഡിയോ എന്ന പേരിൽ കുമ്മനം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സി.പി.എം പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ ടൗൺ പൊലീസാണ് കുമ്മനത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന നടപടിയെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും രാഷ്ട്രീയ വിഭാഗങ്ങളിൽ സ്പർദ്ധ വളർത്തുന്നതിനും ദുരുദ്ദേശത്തോടു കൂടി ബോധപൂർവ്വമാണ് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാടി പരാതി നൽകിയത്. തുടർന്ന് കുമ്മനം പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഡിജിപി ടി.പി. സെൻകുമാർ കണ്ണൂർ എസ്‌പി ശിവ വിക്രത്തിന് നിർദ്ദേശം നൽകിയിരുന്നു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ യഥാർഥമാണെന്നും.ഇതിന്റെ പേരിൽ കേസെടുക്കുന്നതിൽ ഭയമില്ലെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും കുമ്മനം നേരത്തെ വ്യക്തമാക്കിയിരുന്നു.

സന്ധ്യയ്ക്ക് ഒരു സംഘം പ്രവർത്തകർ റോഡിലൂടെ ചെണ്ട കൊട്ടി നൃത്തം ചെയ്തു നടന്നുനീങ്ങുന്നതാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം. ആർഎസ്എസുകാരനായ ബിജുവിന്റെ തല കൊയ്ത ശേഷം കണ്ണൂർ കമ്യൂണിസ്റ്റുകൾ ആഘോഷിക്കുന്നു എന്നായിരുന്നു ദൃശ്യത്തിനൊപ്പം
കുമ്മനം നൽകിയ കുറിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP