Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ ദർശനം നടത്തുമെന്നുറച്ച് ഹിന്ദു ഐക്യവേദി നേതാവ് ;പിന്നാലെ ശശികലയ്ക്ക് പൊലീസിന്റെ നോട്ടീസ്; ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ്; മറ്റ് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന നടപടികൾ ഉണ്ടാക്കരുത്; ദർശനം കഴിഞ്ഞാൽ ആറ് മണിക്കൂറിനുള്ളിൽ ഇറങ്ങണം; ശശികലയും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കം

ശബരിമലയിൽ ദർശനം നടത്തുമെന്നുറച്ച് ഹിന്ദു ഐക്യവേദി നേതാവ് ;പിന്നാലെ ശശികലയ്ക്ക് പൊലീസിന്റെ നോട്ടീസ്; ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ്; മറ്റ് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന നടപടികൾ ഉണ്ടാക്കരുത്; ദർശനം കഴിഞ്ഞാൽ ആറ് മണിക്കൂറിനുള്ളിൽ ഇറങ്ങണം; ശശികലയും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കം

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ദർശനത്തിനായ ശബരിമലയിലേക്ക് എത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് പൊലീസിന്റെ നോട്ടീസ്. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങരുതെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും പൊലീസ് പറഞ്ഞു. ദർശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിൽ ഇവിടെ നിന്നും ഇറങ്ങണമെന്നും എസ്‌പി ശശികലയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ ശശികലയും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കവും ഉണ്ടായി.

കെ പി ശശികല പമ്പയിലേക്ക് യാത്രതിരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞാണ് നിർദ്ദേശം നൽകിയത്. പേരക്കുട്ടികളുടെ ചോറൂണിനായിയാണ് ശശികല പമ്പയിലേക്ക് തിരിച്ചത്. ഈ ബസാണ് നിലക്കൽ പൊലീസ് കൺട്രോൾ റൂമിനു മുന്നിൽ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞത്.

ദർശനത്തിന് ശേഷം ശശികല പെട്ടന്ന് മടങ്ങിപ്പോകണമെന്നാണ് എസ് പി യതീഷ് ചന്ദ്രയുടെ ആവശ്യം. തനിക്ക് എത്ര വയസായെന്ന് സംശയം ചോദിച്ച മാധ്യമപ്രവർത്തകർക്ക് തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷമായിരുന്നു ശശികല യാത്ര തിരിച്ചത്. പ്രശ്‌നമുണ്ടാക്കരുതെന്നും സന്നിധാനത്ത് അധികം സമയം നിൽക്കാതെ ദർശനം നടത്തിയ ശേഷം എളുപ്പം മടങ്ങി വരണമെന്നായിരുന്നു എസ് പിയുടെ ആവശ്യം.

സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ഉടൻ മടങ്ങുമെന്ന് കെ പി ശശികല വാക്ക് നൽകിയ ശേഷം യാത്ര തുടരാൻ പൊലീസ് അനുവാദം നൽകുകയായിരുന്നു. ഏറെ നേരം സന്നിധാനത്ത് തങ്ങി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതും പ്രകോപനം ഉണ്ടാക്കുന്നതും തടയുകയെന്ന ഉദ്ദേശത്തിലാണ് ശശികലയിൽ നിന്ന് ഉറപ്പ് വാങ്ങിയതെന്ന് എസ് പി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP