Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിൻസീറ്റുകാരെ പിടിക്കാൻ പൊലീസ്; ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത 1065 പേർക്ക് പിഴയിട്ടു; 479 പേർ വാഹനം ഓടിച്ചവർ; 586 പേർ പിൻസീറ്റിലിരുന്നവരും; പിഴയീടാക്കിയതിൽ എറണാകുളവും മലപ്പുറവും മുന്നിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിൻസീറ്റുകാരെ പിടിക്കാൻ പൊലീസ്; ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത 1065 പേർക്ക് പിഴയിട്ടു; 479 പേർ വാഹനം ഓടിച്ചവർ; 586 പേർ പിൻസീറ്റിലിരുന്നവരും; പിഴയീടാക്കിയതിൽ എറണാകുളവും മലപ്പുറവും മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങി. ആദ്യ ദിവസങ്ങളിൽ ബോധവൽക്കരണം മാത്രമാണ് നടത്തിയതെങ്കിൽ ബുധനാഴ്ച മുതൽ പിഴ ിൗടാക്കുന്ന പരിപാടിയുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്ച മാത്രം 1065 പേരിൽനിന്ന് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയീടാക്കി. ഇതിൽ 479 പേർ ഇരുചക്രവാഹനം ഓടിച്ചവരും 586 പേർ പിന്നിൽ ഇരുന്നവരുമാണ്. സീറ്റ്ബെൽറ്റ് ഉപയോഗിക്കാത്തതിന് 196 പേർക്കെതിരേ കേസെടുത്തു. 25 ടൂറിസ്റ്റ് ബസുകൾക്കെതിരേയും നടപടിയെടുത്തു. 6.84 ലക്ഷം രൂപ പിഴയീടാക്കി.

പിൻസീറ്റ് യാത്രക്കാരുടെ പിഴയിടാക്കിയത് സംസ്ഥാനമൊട്ടാകെയുള്ള കണക്ക് ഇങ്ങനെയാണ്.തിരുവനന്തപുരം (27), കൊല്ലം (50), പത്തനംതിട്ട (20), ആലപ്പുഴ (38), കോട്ടയം (18), ഇടുക്കി (19), എറണാകുളം (89), തൃശ്ശൂർ (64), പാലക്കാട് (53), മലപ്പുറം (87), കോഴിക്കോട് (19), വയനാട് (18), കണ്ണൂർ (54), കാസർകോട് (30). ഇങ്ങനെയാണ് പിഴ ഈടാക്കിയ കണക്കുകൾ.

വിവരങ്ങൾ പൂർണായും വാഹൻ വഴി

4000 മുതൽ 7000 വരെ രജിസ്ട്രേഷൻ നമ്പറുകളിലുള്ള വാഹനങ്ങളുടെ സേവനങ്ങൾ വ്യാഴാഴ്ച മുതൽ 12 വരെ തടസ്സപ്പെടുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. എല്ലാ രജിസ്ട്രേഷൻ സീരീസുകളിലുമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ രാജ്യവ്യാപക കംപ്യൂട്ടർ സംവിധാനമായ വാഹനിലേക്കു മാറ്റുന്നതിനെത്തുടർന്നാണിത്.

എല്ലാ സീരീസുകളിലെയും 2000 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ പൂർണമായും വാഹനിലേക്കു മാറ്റിയിരുന്നു. 12-നു ശേഷം 7000 വരെ രജിസ്ട്രേഷൻ നമ്പറുകളിലുള്ള വാഹനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭിക്കും.

വാഹനം വിൽക്കുന്നയാൾക്ക് ഉടമസ്ഥാവകാശം മാറാനുള്ള അവകാശം ലഭിക്കും. ഡിസംബർ അവസാനത്തോടെ സംസ്ഥാനത്തെ 1.20 കോടി വാഹനങ്ങളുടെ വിവരങ്ങളും പൂർണമായും വാഹനിലേക്കു മാറ്റും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP