Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീരിയൽ നടിയുടെ വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടിയ എസ് ഐയ്ക്ക് സസ്‌പെൻഷൻ; സമീപത്തെ കോളനിയിൽ നിന്നും കഞ്ചാവ് പിടിച്ചതിന്റെ പ്രതികാരമെന്ന് എസ് ഐ; മൊബൈൽ പിടിച്ചു വച്ച് രണ്ട് മണിക്കൂറോളം നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി സൂചന

സീരിയൽ നടിയുടെ വീട്ടിൽ നിന്നും നാട്ടുകാർ പിടികൂടിയ എസ് ഐയ്ക്ക് സസ്‌പെൻഷൻ; സമീപത്തെ കോളനിയിൽ നിന്നും കഞ്ചാവ് പിടിച്ചതിന്റെ പ്രതികാരമെന്ന് എസ് ഐ; മൊബൈൽ പിടിച്ചു വച്ച് രണ്ട് മണിക്കൂറോളം നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി സൂചന

തിരുവാണിയൂർ: സീരിയിൽ വീട്ടിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചു ജനക്കൂട്ടം തടഞ്ഞുവച്ചു മർദിച്ച പുത്തൻകുരിശ് എസ്‌ഐ ജെ.എസ്.സജീവ്കുമാറിന് (38) സസ്‌പെൻഷൻ. ഈ ഭാഗത്തു ലഹരിമരുന്നു വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഔദ്യോഗിക വാഹനവും വേഷവും ഒഴിവാക്കി എത്തിയതാണെന്ന് എസ്‌ഐ പറയുന്നു. മുമ്പ് ഇവിടെ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. അതിന്റെ പ്രതികാരമാണ് തീർത്തതെന്നാണ് എസ് ഐ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. എസ്‌ഐയെ മർദിച്ചതിനും വീട്ടുടമസ്ഥയെ മർദിച്ചതിനും രണ്ടു കേസുകളെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത്താണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.

കണ്ണിനും മുഖത്തും പരുക്കേറ്റ സജീവ് കുമാറിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനു രണ്ടര കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽ എസ്‌ഐയെ തടഞ്ഞുവച്ചു മർദിച്ചിട്ടും രണ്ടു മണിക്കൂർ കഴിഞ്ഞാണു പൊലീസ് എത്തിയത്. എസ് ഐുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ശേഷമായിരുന്നു മർദ്ദനം. സാധാരണ വേഷത്തിൽ വ്യാഴാഴ്ച രാത്രി ഒൻപതോടെ എസ്‌ഐ സ്വന്തം കാറിലാണു സംഭവം നടന്ന വീട്ടിലെത്തിയത്. ഈ വീട്ടിൽ തുടർച്ചയായി എസ്‌ഐ എത്തുന്നതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം. വീട്ടുകാരുടെ അടുത്ത ബന്ധുക്കൾ എസ്‌ഐയുടെ സഹായത്തിനെത്തിയെങ്കിലും മർദ്ദനം തുടർന്നു.

രാത്രി പതിനൊന്നരയോടെ പൊലീസ് എത്തിയെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നു നാട്ടുകാർ ശഠിച്ചു. ബ്രത്തലൈസർ കൊണ്ടുവന്ന് ഊതിച്ചു മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണു എസ്‌ഐയെ മോചിപ്പിച്ചത്. വില്ലേജ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരുക്കേറ്റ വീട്ടുടമസ്ഥയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ സീരിയൽ നടിയായ മകളുടെ വിവാഹമോചനം സംബന്ധിച്ചു പരാതിപ്പെടാൻ സ്റ്റേഷനിൽ വന്നപ്പോഴുള്ള പരിചയമാണ് എസ്‌ഐക്കുള്ളത്.

വ്യാഴ്‌ഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയൽ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാർ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് ദിവസങ്ങലിൽ ഇതേവീട്ടിൽ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാർ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിർത്തി മർദ്ദിച്ചത്. നടിയുടെ മാതാവ് മകളുടെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥൻ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സ്ഥിരമായി രാത്രി വീട്ടിലെത്തി നടത്തുന്ന എന്ത് അന്വേഷണമാണെന്നും നാട്ടുകാർ ചോദിക്കുന്നു.

അടുത്തിടെ സീരിയൽ രംഗത്ത് സീരിയൽ രംഗത്ത് സജീവായി നിൽക്കുന്ന നടി കാമുകനുമൊപ്പം ഒളിച്ചോടിയിരുന്നു. സീരിയൽ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുമായിട്ടായിരുന്നു ഒളിച്ചോടിയത്. എന്നാൽ, അധികം കഴിയും മുമ്പ് തന്നെ കാമുകൻ നടിയുടെ പക്കൽ നിന്നും സ്വർണ്ണാഭരണങ്ങൾ കരസ്ഥമാക്കിയ ശേഷം നടിയെ ഉപേക്ഷിച്ചു. പിന്നീട്, കാമുകൻ സ്വന്തമാക്കിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് നടി പുത്തുൻകുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്. നടി നേരിട്ടെത്തി പരാതി നൽകിയതോടെ വിശദമായി അന്വേഷിക്കാമെന്ന് എസ്‌ഐയും വ്യക്തമാക്കി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയത്

നടിയുടെ ക്ഷണം അനുസരിച്ചാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ വീട്ടിലെത്തിയത്. ആദ്യം ദിവസം വന്നപ്പോൾ നാട്ടുകാർ സംശയിച്ചില്ല. എന്നാൽ, പിന്നീട് നടിയുടെ വീട് സന്ദർശിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ഇടപെട്ട് കൈകാര്യം ചെയ്തത്. എന്നാൽ എസ്‌ഐയെ പിടികൂടിയതോടെ മകളുടെ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും കാണിച്ച് പരാതി നല്കിയത് അന്വേഷിക്കാനാണ് എസ്‌ഐ എത്തിയതെന്ന് നടിയുടെ മാതാവ് പറഞ്ഞു. എന്നാൽ വിശദീകരണത്തിൽ തൃപ്തരാകാതെ എസ്‌ഐയെ പോകാൻ അനുവദിച്ചില്ല. സംഭവം അറിഞ്ഞി സിഐ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി നാട്ടുകാരുമായി അനുരജ്ഞന ചർച്ച നടത്തിയ ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP