സാക്ഷി മൊഴിയെടുക്കാൻ മാങ്കുളം ആനകുളത്ത് പോയ പൊലീസ് വാഹനം മറിഞ്ഞ് അപകടം: ഡി.വൈ.എസ്‌പി അടക്കം നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്
February 22, 2018 | 08:10 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
അടിമാലി:സാക്ഷി മൊഴിയെടുക്കാൻ മാങ്കുളം ആനകുളത്ത് പോയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ വാഹനം മറിഞ്ഞ് ഡിവൈ.എസ്‌പി അടക്കം നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കോട്ടയം ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്‌പി. ഷാജി ലൂക്കോസ്(55), സബ് ഇൻസ്പെക്ടർ എൻ. രാജരക്നം(54), എഎസ്ഐ അരവിന്ദ്കുമാർ(46), ഡ്രൈവർ കെ. സുരേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 3 ന് മാങ്കുളം കുവൈറ്റ് സിറ്റിക്ക് സമീപം ഇറക്കം ഇറങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുരുശുപാറയിലെ നെല്ലിത്താനം എസ്റ്റേറ്റിലെ ഭൂമി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആനകുളത്തുള്ള സാക്ഷിയെ നേരിൽ കണ്ട് മൊഴിയെടുക്കുന്നതിനായി പോവുകയായിരുന്നു.വ്യാഴാഴ്ച 10 മണിയോടെ കുരുശുപാറയിലെത്തിയ ശേഷമാണ് ഇവിടേക്ക് പുറപ്പെട്ടത്.
