Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പർദയിട്ട് ലേബർ റൂമിൽ കയറിയ പൊലീസുകാരൻ കീഴടങ്ങി; നൂർ സമീർ കീഴടങ്ങിയത് തൊടുപുഴ സ്റ്റേഷനിൽ; ഇയാൾക്കൊപ്പം ആശുപത്രിയിൽ കയറിയ പ്രതി ഒളിവിൽ; കാരണം വ്യക്തമാകാതെ പൊലീസ്

പർദയിട്ട്  ലേബർ റൂമിൽ കയറിയ പൊലീസുകാരൻ കീഴടങ്ങി; നൂർ സമീർ കീഴടങ്ങിയത് തൊടുപുഴ സ്റ്റേഷനിൽ; ഇയാൾക്കൊപ്പം ആശുപത്രിയിൽ കയറിയ പ്രതി ഒളിവിൽ; കാരണം വ്യക്തമാകാതെ പൊലീസ്

തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ ധരിച്ച് അതിക്രമിച്ചു കയറിയ സിവിൽ പൊലീസ് ഓഫീസർ കീഴടങ്ങി. കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുമ്പംകല്ല് മാളിയേക്കൽ നൂർ സമീറാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാൾ എന്തിനാണ് ആശുപത്രിയിൽ ആൾമാറാട്ടം നടത്തി കയറിയതെന്ന കാരണം വ്യക്തമല്ല.

വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പൊലീസുകാരൻ പർദ ധരിച്ച് ആശുപത്രിയിൽ സ്ത്രീകൾ മാത്രം തങ്ങുന്ന മുറിയിൽ കയറിയത്. രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ആൾമാറാട്ടത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. നൂർ സമീറിനെ വകുപ്പുതല അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.

പരുമ്പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഇയാൾ ആശുപത്രിയിലെ പ്രസവ വാർഡിൽ കയറുകയായിരുന്നു. പർദ ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസുകാരൻ വാർഡിലുള്ള ആരെയെങ്കിലും കാണാൻ എത്തിയതാണോ എന്നാണ് സംശയം.

ഒരു രോഗിക്ക് കൂട്ടിരിക്കുന്ന വ്യക്തി പൊലീസുകാരനെ കണ്ടു. തിരിച്ചറിഞ്ഞതോടെ ബഹളം വച്ചു. ഈ വേളയിൽ പർദ്ദയിട്ടയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ പിടികൂടിയെങ്കിലും പൊലീസുകാരനാണെന്ന് പറഞ്ഞ് വീണ്ടും കുതറിയോടി.

നേരത്തെ കഞ്ചാവ് മാഫിയയുടെ പക്കൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ സസ്‌പെൻഷനിലായിരുന്ന നൂർ സമീർ നടപടി പിൻവലിച്ചതിനെ തുടർന്ന് അടുത്ത നാളിലാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുമ്പംകല്ല് സ്വദേശി ബിലാൽ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP