Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈകുഞ്ഞിനെ കാത്തു സൂക്ഷിച്ച് പൊലീസ് മാമൻ; ജനമൈത്രി പൊലീസിന്റെ പുത്തൻ കാലത്ത് സോഷ്യൽ മീഡിയയുടെ കയ്യടി നേടി വടകരയിലെ പൊലീസ്; അമ്മ വോട്ടു ചെയ്‌തെത്തുന്നതു വരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കിയ പൊലീസുകാരന്റെ ചിത്രം വൈറലാകുന്നു

കൈകുഞ്ഞിനെ കാത്തു സൂക്ഷിച്ച് പൊലീസ് മാമൻ; ജനമൈത്രി പൊലീസിന്റെ പുത്തൻ കാലത്ത് സോഷ്യൽ മീഡിയയുടെ കയ്യടി നേടി വടകരയിലെ പൊലീസ്; അമ്മ വോട്ടു ചെയ്‌തെത്തുന്നതു വരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കിയ പൊലീസുകാരന്റെ ചിത്രം വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

വടകര: കപ്പടാ മീശയും ചുവന്നു കലങ്ങിയകണ്ണുകളും പരുഷമായ ഭാഷയും ചേർന്ന പൊലീസ് പരിവേഷം പഴംകഥയാകുകയാണ്. ജനമൈത്രി പൊലീസിന്റെ പുത്തൻ കാലത്ത് ജനത്തിന് താങ്ങും തണലുമായി പലയിടങ്ങളിലും പൊലീസുകാർ മാറാറുണ്ട്. നവമാധ്യമങ്ങളിലെ പൊലീസ് മാമന്റെ ജനകീയതയെ തകർക്കുകയാണ് വോട്ടെടുപ്പ് ദിനത്തിലെ വടകര പോളിങ് സ്‌റ്റേഷനിലെ പൊലീസ് മാമൻ.

വടകര വള്ള്യാട്ട് 115ാം നമ്പർ ബൂത്തിൽ കൈക്കുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയതായിരുന്നു ആ യുവതി. എന്നാൽ കൈക്കുഞ്ഞുമായി വോട്ടു ചെയ്യാനുള്ള പ്രയാസത്തിൽ നിൽക്കുമ്പോഴാണ് ആ പൊലീസുകാരൻ കൈക്കുഞ്ഞിനെ ഏറ്റു വാങ്ങുന്നത്. യുവതി വോട്ടു ചെയ്ത് മടങ്ങിയെത്തുന്നതു വരെ കുഞ്ഞിനെയും നെഞ്ചോടടുക്കി ആ പൊലീസുകാരൻ നിന്നു.

കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വടകരയിലെ വള്ള്യാട്ട് 115 ാം ബൂത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൈക്കുഞ്ഞുമായി വടകരയിലെ പോളിങ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്. അമ്മ വോട്ട് ചെയ്യാൻ പോയപ്പോൾ കൈകുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഈ പൊലീസുകാരനായിരുന്നു.

വീറും വാശിയും നിറഞ്ഞു നിൽക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിലെ എല്ലാ ലോക് സഭാ മണ്ഡലങ്ങളിലും നടക്കുന്നത്. വടകരയിലെ പോരിന് വീറും വാശിയും കുറച്ച് കൂടുതലാണ്. പ്രായമായരെയും വൈകല്യമുള്ളവരെയും ബൂത്തിലെത്തിക്കാനുള്ള പെടാപാടിലാണ് മുന്നണികളും പ്രവർത്തകരും. ആരോരുമില്ലാത്തവർക്ക് പോളിങ് ബുത്തിലെത്താനുള്ള സൗകര്യമൊരുക്കുന്ന നല്ല മനുഷ്യരുടെ കാഴ്ചയും വോട്ടെടുപ്പിനിടെ കാണാം. അതിനിടയിലാണ് പോളിങ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP