Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ക്രൂരതയ്ക്ക് അന്ത്യമില്ല; വാക്കു തർക്കത്തിനിടെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

പൊലീസ് ക്രൂരതയ്ക്ക് അന്ത്യമില്ല; വാക്കു തർക്കത്തിനിടെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട്: ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കല്ലേക്കാട് എആർ ക്യാംപിലെ ഡ്രൈവർ ഗോപിദാസിനെതിരെയാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ പരാതിയിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തത്. ധോണി ഉമ്മിനി സ്വദേശി പി.എസ്. മുസ്തഫയ്ക്കാണു മർദനമേറ്റത്. മുസ്തഫ മർദിച്ചതായി ഗോപിദാസും പരാതി നൽകി. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി 10.30ന് കല്ലേക്കുളങ്ങരയ്ക്കു സമീപം കൊങ്ങപ്പാടത്താണു സംഭവം. മുസ്തഫ യാത്രക്കാരുമായി കൊങ്ങപ്പാടത്തേക്ക് പോകുന്നതിനിടെ ഗോപിദാസും കുടുംബവും സ്‌കൂട്ടറിൽ എതിരെ വരികയായിരുന്നു. രണ്ടു വാഹനങ്ങളും ഒരേ സമയം കനാൽ റോഡിൽനിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു. ഇതു സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനൊടുവിൽ ഗോപിദാസ് തന്റെ മുഖത്തടിച്ചെന്നാണ് മുസ്തഫയുടെ പരാതി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ റിപ്പോർട്ട് തേടി.

ഇതു സംബന്ധിച്ച് അന്നു രാത്രി തന്നെ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. രേഖാമൂലം പരാതി ലഭിച്ചതോടെ ഹേമാംബിക നഗർ ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ പ്രാഥമികാന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ആലത്തൂർ എഎസ്‌പിയുടെ കീഴിൽ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് ഗോപിദാസ് നിലവിൽ ജോലി ചെയ്യുന്നത്.

ഗോപിദാസിന്റെ പരാതിയിലും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഗോപിദാസിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനും ശുപാർശയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP