Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊടുപുഴയിലെ ഏഴുവയസുകാരന്റെ ക്രൂര മരണത്തെ ഓർമിപ്പിക്കും വിധം തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളും; കൊച്ചിയിൽ ചികിൽസയിലുള്ളത് ഏലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മൂന്നു വയസ്സുകാരനായ മകൻ; മേശപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റെന്ന മതാപിതാക്കളുടെ വിശദീകരണം വിശ്വസിക്കാതെ പൊലീസ്; കുട്ടി അതീവ ഗുരുതരാവസ്ഥയിലും

തൊടുപുഴയിലെ ഏഴുവയസുകാരന്റെ ക്രൂര മരണത്തെ ഓർമിപ്പിക്കും വിധം തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളും; കൊച്ചിയിൽ ചികിൽസയിലുള്ളത് ഏലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മൂന്നു വയസ്സുകാരനായ മകൻ; മേശപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റെന്ന മതാപിതാക്കളുടെ വിശദീകരണം വിശ്വസിക്കാതെ പൊലീസ്; കുട്ടി അതീവ ഗുരുതരാവസ്ഥയിലും

കൊച്ചി: തൊടുപുഴയിലെ ഏഴുവയസുകാരന്റെ ക്രൂര മരണത്തെ ഓർമിപ്പിക്കും വിധം തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏലൂർ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം.

മേശപ്പുറത്തു നിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും ചൈൽഡ് ലൈൻ പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാൻ മാതാപിതാക്കളെ ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ സംഭവത്തെ കുറിച്ച് ഓർമ്മയുള്ളതുകൊണ്ടായിരുന്നു ആശുപത്രിക്കാർ കൃത്യമായി ഇടപെടൽ നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP