Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ കോളേജിന് സമീപത്തെ ഷെഡിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് കണ്ടെത്തിയത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി സാധനങ്ങൾ; പൊലീസിനെ കണ്ട് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലിൽ കിടന്ന യുവാവ് എടുത്ത് ചാടിയോടി; മയക്കുമരുന്ന് കേന്ദ്രത്തിൽ പൊലീസ് എത്തിയപ്പോൾ കണ്ടത്

വനിതാ കോളേജിന് സമീപത്തെ ഷെഡിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് കണ്ടെത്തിയത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി സാധനങ്ങൾ; പൊലീസിനെ കണ്ട് സ്ത്രീ വേഷം അണിഞ്ഞ് കട്ടിലിൽ കിടന്ന യുവാവ് എടുത്ത് ചാടിയോടി; മയക്കുമരുന്ന് കേന്ദ്രത്തിൽ പൊലീസ് എത്തിയപ്പോൾ കണ്ടത്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: എറണാകുളം പാലസ് റോഡിൽ വനിതാ കോളജിനും ഹയർ സെക്കൻഡറി സ്‌കൂളിനും അടുത്തുള്ള ഷെഡിൽ എക്‌സൈസും നഗരസഭ അധികൃതരും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു. ഷെഡിന്റെ മുൻഭാഗം പൂട്ടിയിരുന്നതിനാൽ പിറകിലൂടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്താൻ എത്തിയത്. അവരെ കണ്ടപ്പോൾ അകത്തെ കട്ടിലിൽ കിടന്നിരുന്ന, സ്ത്രീയുടെ വേഷമണിഞ്ഞ പുരുഷൻ ഇറങ്ങിയോടി. ഉദ്യോഗസ്ഥർ ഇയാൾക്ക് പിറകെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. ഷെഡ് കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം നടക്കുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു എക്‌സൈസ് സംഘവുമായി ചേർന്ന് നഗരസഭ അധികൃതർ പരിശോധന നടത്താൻ തീരുമാനിച്ചത്.

റോഡിലെ പുറമ്പോക്കിലാണ് ഈ ഷെഡുള്ളത്. ഇതിനു മുൻപിൽ ഇരുന്നിരുന്ന ചെരുപ്പുകുത്തിയെ കുറച്ചുകാലമായി കാണാനില്ലാത്തതും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണത്തിൽ ഇയാൾ ലഹരിമരുന്നു കേസിൽ പിടിക്കപ്പെട്ടു ജയിലിലാണെന്നു വിവരം ലഭിച്ചതായി എക്‌സൈസ് അധികൃതർ പറഞ്ഞു. ഈ ഭാഗത്തു രാത്രി ഇരുചക്രവാഹനങ്ങളിലും കാൽനടയായും ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ തടഞ്ഞു പണം തട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ ആക്രമണത്തിനും ഇരയായിട്ടുണ്ട്. തൊട്ടുതാഴെയുള്ള കാട്ടിൽ അടുത്തിടെ ഒരു ട്രാൻസ്‌ജെൻഡർ കൊല്ലപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP