Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രേണുരാജ് നാല് പട്ടയങ്ങൾ റദ്ദാക്കിയതിനെതിരെ വാർത്താ സമ്മേളനം നടത്തി പറഞ്ഞത് വംശീയ സ്പർധ വളർത്തുന്ന വാചകങ്ങൾ; ദേവികുളം മുൻ അഡീഷണൽ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

രേണുരാജ് നാല് പട്ടയങ്ങൾ റദ്ദാക്കിയതിനെതിരെ വാർത്താ സമ്മേളനം നടത്തി പറഞ്ഞത് വംശീയ സ്പർധ വളർത്തുന്ന വാചകങ്ങൾ; ദേവികുളം മുൻ അഡീഷണൽ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: വാർത്താസമ്മേളനത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ ദേവികുളം മുൻ അഡീഷണൽ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വംശീയസ്പർധയും കലാപവും സൃഷ്ടിക്കുന്ന തരത്തിൽ രവീന്ദ്രൻ പ്രസ്താവനകൾ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാർ ഇക്കാനഗർ സ്വദേശി ബിനു പാപ്പച്ചനാണ് രവീന്ദ്രനെതിരെ പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിനിടിയിലായിരുന്നു രവീന്ദ്രന്റെ വിവാദ പരാമർശം. രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ കുപ്രസിദ്ധനായ രവീന്ദ്രൻ ഒപ്പിട്ട നാല് പട്ടയങ്ങൾ മുൻദേവികുളം സബ് കളക്ടർ രേണു രാജ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് രവീന്ദ്രൻ വാർത്താസമ്മേളനം വിളിച്ചത്.

സ്ഥാനമൊഴിയുന്ന ദിവസം പുറത്തിറക്കിയ ഉത്തരവിലാണു രേണുരാജ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത്. കഴിഞ്ഞ മാസം 24 നായിരുന്നു രേണു രാജ് സ്ഥാനമൊഴിഞ്ഞത്. ദേവികുളം തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ 1999ൽ നൽകിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം കെഡിഎച്ച് സർവേ 912 ൽ ഉൾപ്പെട്ട 500 ഏക്കർ സർക്കാർ ഭൂമിയിൽ നിന്ന് ചിന്നക്കനാൽ സ്വദേശി മരിയദാസ്, ബന്ധുക്കളുടെയും ജോലിക്കാരുടെയും വ്യാജ പ്രമാണങ്ങൾ ചമച്ച് ഭൂമി തട്ടിയെടുത്തതായും സബ് കലക്ടർ കണ്ടെത്തി. 15 പട്ടയങ്ങളാണ് വ്യാജരേഖകളുടെ പേരിൽ മരിയദാസ് തട്ടിയെടുത്തത്.

രവീന്ദ്രൻ പട്ടയങ്ങൾ

രവീന്ദ്രൻ പട്ടയം ദേവികുളത്ത് അഡീഷനൽ തഹസിൽദാറിന്റെ ചുമതലയുണ്ടായിരുന്ന എം.ഐ. രവീന്ദ്രൻ 1999ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന പേരിൽ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. 2007ൽ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ മൂന്നംഗ ദൗത്യസംഘത്തെ മൂന്നാറിലേക്ക് അയച്ചതോടെയാണ് എം.ഐ. രവീന്ദ്രൻ 'പട്ടയം രവീന്ദ്രൻ' ആയത്. ഇതോടെ കേരളത്തിലെ പട്ടയങ്ങളിൽ 'രവീന്ദ്രൻ പട്ടയങ്ങൾ' എന്ന പേരും ഇടം പിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP