Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിണറ്റിൽ വീണ യുവതിയ രക്ഷിച്ചത് സാഹസികമായി; നാട്ടിലെ താരമായി എസ്‌ഐ ജലീൽ കറുത്തേടത്ത്; സമൂഹ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം

കിണറ്റിൽ വീണ യുവതിയ രക്ഷിച്ചത് സാഹസികമായി; നാട്ടിലെ താരമായി എസ്‌ഐ ജലീൽ കറുത്തേടത്ത്; സമൂഹ മാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഉത്സവം കാണാനായെത്തിയപ്പോൾ കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചതോടെ നാട്ടിൽ താരമായി തിരൂർ സ്റ്റേഷനിലെ എസ്‌ഐ ജലീൽ കറുത്തേടത്ത്. സമൂഹ മാധ്യമങ്ങളിലും എസ്‌ഐക്ക് അഭിനന്ദന പ്രവാഹമാണ്. ഉത്സവത്തെ തുടർന്ന് റോഡ് ബ്ലോക്കായതിനാൽ ഫയർ ഫോഴ്‌സ് എത്താൻ വൈകിയതോടെയാണ് എസ്‌ഐ സാഹസികമായി യുവതിയെ രക്ഷിച്ചത്. തിരൂരിലെ പ്രസിദ്ധമായ വൈരങ്കോട് ഉൽസവത്തിനിടെയാണു സംഭവം.

ഉത്സവം കാണാനെത്തിയ യുവതി ഫോൺ ചെയ്യുന്നതിനിടെയാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ കാര്യം യുവതി തന്നെയാണു ഫോണിൽ വിളിച്ചു ബന്ധുക്കളെ അറിയിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌ഐയാണ് സാഹസികമായി യുവതിയെ രക്ഷിച്ചത്. അഗ്‌നിശമനസേന എത്താൻ വൈകിയതോടെയാണ് എസ്‌ഐ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

ഉത്സവം കാണാൻ എത്തിയ യുവതിക്ക് അവിടെ അങ്ങനെയൊരു കിണർ ഉണ്ടെന്ന് അറിയില്ലായിരുന്നു. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കേയാണു വീണത്. അവർ തന്നെയാണ് ബന്ധുക്കളെ വിവരം അറിയിച്ചതും. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ജലീൽ ഉടൻ തന്നെ അവിടേക്ക് എത്തി. റോഡ് ബ്ലോക്കായിരുന്നതിനാൽ ഫയർഫോഴ്‌സ് എത്താൻ വൈകും എന്ന് അറിഞ്ഞു. ഉടനെൻതന്നെ എശ്‌ഐയും കുറച്ച് നാട്ടുകാരും ചേർന്ന് അവരെ രക്ഷിക്കാൻ ഒരുങ്ങി.

കിണറ്റിനുള്ളിൽ ഒരാളുടെ മുക്കാൽ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. നെഞ്ച് വരെ വെള്ളത്തിൽ മുങ്ങിയാണു യുവതി നിന്നിരുന്നത്. കൂടി നിന്നിരുന്ന ആളുകളെ മാറ്റിനിർത്തിയ ശേഷം യുവതിക്ക് ധൈര്യം പകരാനായി മിടുക്കരായ ചെറുപ്പക്കാരെ കൂടി ഉള്ളിലേക്ക് ഇറക്കി. അപ്പോഴേക്കും ഫയർഫോഴ്‌സ് എത്തി.

രക്ഷാപ്രവർത്തനത്തിനുള്ള വല കൂടി കിട്ടിയതോടെ കിണറ്റിൽ ഇറങ്ങി യുവതിയെ വേഗം തന്നെ പുറത്തെത്തിക്കാനായി. ചെറിയ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. കിണറുകൾ കൃത്യമായി മൂടാത്തതാണ് ഇത്തരത്തിൽ അപകടങ്ങൾക്കു കാരണം. ഇത്തരം കേസുകൾ അഗ്‌നിശമന സേനയിൽ നിരവധി വരാറുണ്ട്. കിണറ്റിൽ വെള്ളം കുറവായതാണ് അപകടം സംഭവിക്കാതിരിക്കാൻ കാരണമായത്. ഇനിയെങ്കിലും ഇതിൽ ശ്രദ്ധ വേണമെന്നും എസ്‌ഐ ജലീൽ മുന്നറിയിപ്പ് നൽകി. താൻ ജോലിയുടെ ഭാഗമായാണ് യുവതിയെ രക്ഷിച്ചതെന്ന് ജലീൽ പറയുന്നു. മുൻപു ഫയർഫോഴ്‌സിൽ ജോലി ചെയ്ത പരിചയവും തുണയായെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP