Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിനു നേരെ ആക്രമണം അഴിച്ചുവിടുമ്പോൾ സൂക്ഷിച്ചോളൂ; വെടിവച്ചു കൊല്ലുമെന്ന് ഉത്തരമേഖലാ ഡിഐജി; സ്വയരക്ഷയ്ക്കു കൂടിയാണു തോക്ക്; ദിനേന്ദ്ര കശ്യപിന്റെ പരാമർശം പയ്യന്നൂർ പൊലീസ് ക്വാർട്ടേഴ്‌സ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ

പൊലീസിനു നേരെ ആക്രമണം അഴിച്ചുവിടുമ്പോൾ സൂക്ഷിച്ചോളൂ; വെടിവച്ചു കൊല്ലുമെന്ന് ഉത്തരമേഖലാ ഡിഐജി; സ്വയരക്ഷയ്ക്കു കൂടിയാണു തോക്ക്; ദിനേന്ദ്ര കശ്യപിന്റെ പരാമർശം പയ്യന്നൂർ പൊലീസ് ക്വാർട്ടേഴ്‌സ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ

കണ്ണൂർ: പൊലീസിനെ ആക്രമിക്കുമ്പോൾ ഇനി ഒന്നു കരുതിയിരിക്കുന്നതു നല്ലതാണ്. പൊലീസുകാർക്കു നേരെയോ പൊലീസ് ക്വാർട്ടേഴ്‌സിനു നേർക്കോ ആക്രമണം കണ്ടാൽ വെടിവച്ചു കൊല്ലുമെന്നു ഡിഐജി ദിനേന്ദ്ര കശ്യപ് വ്യക്തമാക്കി.

പയ്യന്നൂരിൽ ബോംബേറുണ്ടായ പൊലീസ് ക്വാർട്ടേഴ്‌സ് സന്ദർശിക്കവെയായിരുന്നു ദിനേന്ദ്ര കശ്യപിന്റെ പരാമർശം. എസ്‌ഐയും സിഐയും താമസിക്കുന്ന പൊലീസ് ക്വാർട്ടേഴ്‌സിനു നേരെയാണ് ഇന്നു പുലർച്ചെ ബോബേറുണ്ടായത്.

രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ എസ്‌ഐയും താഴത്തെ നിലയിൽ സിഐയുമാണു താമസം. രണ്ടു സ്റ്റീൽ ബോബുകളാണ് എറിഞ്ഞത്. മുകളിലെ നിലയിലെ സിറ്റൗട്ടിലെ ചുമരിൽ തട്ടിത്തെറിച്ച ബോംബ് താഴെ വീണാണു പൊട്ടിയതെന്നു കരുതുന്നു. മുകളിൽ നിലയിലെ ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. താഴത്ത നിലയിൽ പ്രധാന വാതിലിന്റെ അടിഭാഗം ബോംബേറിൽ തകർന്നിട്ടുണ്ട്.

വിവരമറിഞ്ഞാണ് ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കശ്യപും ജില്ലാ പൊലീസ് മേധാവി പി.എൻ.ഉണ്ണിരാജനും സ്ഥലത്തെത്തിയത്. സ്ഥലം കണ്ടശേഷമായിരുന്നു പ്രതികരണമുണ്ടായത്. 'പൊലീസിനു നേരെയും പൊലീസ് ക്വാർട്ടേഴ്‌സിനു നേരെയും ബോംബെറിയുന്നതു കണ്ടാൽ ആ നിമിഷം തന്നെ അവരെ വെടിവച്ചു കൊല്ലും. സമൂഹത്തിന്റെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണ് പൊലീസിന് ആയുധം നൽകിയത്'- ദിനേന്ദ്ര കശ്യപ് പറഞ്ഞു.

കാപ്പ നിയമം ചുമത്തി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായാണു പൊലീസ് സ്റ്റേഷൻ ആക്രമിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്വാർട്ടേഴ്‌സിന്റെ സുരക്ഷ വർധിപ്പിക്കാനാണു തീരുമാനം. ക്വാർട്ടേഴ്‌സിനു ചുറ്റുമതിൽ പണിയുകയും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP