Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിപ രോഗബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ മുട്ടൻ പണിയുമായി പൊലീസ്; കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി കുടുങ്ങിയത് മൂന്നു പേർ; സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർ കുടുങ്ങിയത് ഫേസ്‌ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ നിപ വൈറസ് രോഗ ബാധയെ കുറിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസ്.

നിപ സംബന്ധിച്ച് ഇവർ ഫേസ്‌ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തി വരുന്നവരെക്കുറിച്ചള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP