Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം: പൊലീസിൽ വൻ അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം: പൊലീസിൽ വൻ അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നെ സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.പാലക്കാട് എസ്‌പി ദേബേഷ് കുമാർ ബെഹ്റയെ പാലക്കാട് കെ.എ.പി ബറ്റാലിയൻ 2 കമാൻഡന്റായി നിയമിച്ചു. സാബു പി.എസ് പാലക്കാട് എസ്‌പിയാകും. കാസർകോട് എസ്‌പി ഡോ. എശ്രീനിവാസ് കാസർകോട്, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പിയാകും. അടൂർ കെ.എ.പി 3 കമാൻഡന്റ് കെ.ജി സൈമണിനെ കൊല്ലം റൂറൽ എസ്‌പിയായി നിയമിക്കും.

എ അക്‌ബർ ഇന്റലിജൻസ് ഡി.ഐ.ജിയാകും. ജെയിംസ് ജോസഫ് കാസർകോട് എസ്‌പിയും ടി നാരായണൻ പൊലീസ് ആസ്ഥാനത്തെ ഐ.ജിയുമാവും.ബി. അശോകിനെ കൊല്ലം റൂറൽ എസ്‌പി സ്ഥാനത്തുനിന്ന് തിരുവനന്തപുരം റൂറൽ എസ്‌പി സ്ഥാനത്തേക്കുമാറ്റി. എ. അശോക് കുമാറിനെ പൊലീസ് ആസ്ഥാനത്ത് ഐ.ജി (പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫയേഴ്സ്) ആയി നിയമിച്ചു. ജെ സുകുമാരപിള്ള സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയാകും.

തൃശ്ശൂർ റൂറൽ എസ്‌പി പുഷ്‌കരനെയും തൃശ്ശൂർ റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്‌പി വിജയകുമാറിനെയും പരസ്പരം മാറ്റി. കോഴിക്കോട് റൂറൽ എസ്‌പി ജി ജയദേവിനെ പത്തനംതിട്ട എസ്‌പിയായി നിയമിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്‌പി എ.കെ ജമാലുദ്ദീൻ കോഴിക്കോട് ഡി.സി.പിയാകും. എം.എസ്‌പി കമാൻഡന്റ് യു അബ്ദുൾ കരീമിനെ കോഴിക്കോട് റൂറൽ എസ്‌പിയായി നിയമിച്ചു. കെ.എ.പി അഞ്ച് ബറ്റാലിയൻ കമാൻഡന്റ് കാർത്തികേയൻ ഗോകുൽചന്ദ്രനെ കെ.എ.പി 3 ബെറ്റാലിയൻ, അടൂർ കമാൻഡന്റായി നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP