Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങൾ കടത്താൻ ശ്രമം; 12 വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങൾ കടത്താൻ ശ്രമം; 12 വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങൾ കടത്താൻ ശ്രമിച്ച വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി വരുന്നു. വസ്ത്രം കടത്തിയതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായതോടെയാണ് 12 വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ സിറ്റി കമ്മിഷണർ എംപി. ദിനേശ് ഉത്തരവിട്ടു.

അന്വേഷണം നടത്തിയ ശേഷമായിരിക്കും എന്തു തരം നടപടി വേണമെന്ന് തീരുമാനിക്കുക. കൊച്ചി സെൻട്രൽ സ്റ്റേഷനിൽ വേർതിരിക്കുന്നതിനിടയിലാണു വസ്ത്രങ്ങൾ കടത്തിയത്. സംഭവം വിവാദമാവുകയും സിസിടിവി ദൃശ്യങ്ങൾ തെളിവാകുകയും ചെയ്തതോടെ, വസ്ത്രങ്ങൾ തിരിച്ചേൽപിച്ചു തടിയൂരാൻ ശ്രമം നടന്നു.

എന്നാൽ, ഇപ്പോഴും മുഴുവൻ വസ്ത്രങ്ങളും തിരിച്ചെത്തിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. സംഭവം പുറത്തായതോടെ, ഇവരെ വിവിധ സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റിയത് പ്രഹസനമാണെന്നും പൊലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ സംഭവം ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു നടപടിയെന്നും ആരോപണമുയർന്നിട്ടുണ്ട്. അടുത്ത സ്റ്റേഷനുകളിലേക്കാണ് 12 പേരെയും മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP