Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് ക്വാർട്ടേഴ്‌സിൽ യുവതിയോടൊപ്പം കറങ്ങിയ പൊലീസുകാരനെ ഡിവൈഎസ്‌പി പൊക്കി; കറക്കം പൊലീസിനെ അറിയിച്ചത് സമീപവാസികൾ;ഇതേയാൾ പെണ്ണുകേസിലും സാമ്പത്തിക തട്ടിപ്പു കേസിലും മുൻപും ഉൾപ്പെട്ടിരുന്നതായി പൊലീസ്; പിടിയിലായത് കരുനാഗപള്ളി സ്വദേശി

പൊലീസ് ക്വാർട്ടേഴ്‌സിൽ യുവതിയോടൊപ്പം കറങ്ങിയ പൊലീസുകാരനെ ഡിവൈഎസ്‌പി പൊക്കി; കറക്കം പൊലീസിനെ അറിയിച്ചത് സമീപവാസികൾ;ഇതേയാൾ പെണ്ണുകേസിലും സാമ്പത്തിക തട്ടിപ്പു കേസിലും മുൻപും ഉൾപ്പെട്ടിരുന്നതായി പൊലീസ്; പിടിയിലായത് കരുനാഗപള്ളി സ്വദേശി

കായംകുളം; പൊലീസ് ക്വാർട്ടേഴ്‌സിൽ യുവതിയോടൊപ്പം കറങ്ങിയ സിവിൽ പൊലീസ് ഓഫിസറെ ഡിവൈഎസ്‌പി പിടികൂടി. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു പൊലീസുകാരന്റെ കറക്കം. ജില്ലയുടെ വടക്കേ അതിർത്തിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.

ചെന്നിത്തല സ്വദേശിനിയായ യുവതിയുമൊത്തു ഇന്നലെ വൈകിട്ട് പൊലീസുകാരൻ കാറിൽ ക്വാർട്ടേഴ്‌സിലെത്തിയിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് വഴി ജില്ലാ അധികൃതരെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്‌പി ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. പിന്നീട് ഇരുവരുടെയും മൊഴിയെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിക്കു ഡിവൈഎസ്‌പി റിപ്പോർട്ട് നൽകും.

കായംകുളത്തു ജോലി ചെയ്യുമ്പോഴാണു പൊലീസുകാരൻ ക്വാർട്ടേഴ്‌സിൽ താമസമാക്കിയത്. ജില്ലയിൽ തുടരുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ക്വാർട്ടേഴ്‌സിൽ തന്നെ താമസിക്കുകയായിരുന്നു. മുൻപു ചെങ്ങന്നൂരിൽ സമാനമായ കേസിലും മാന്നാറിൽ സാമ്പത്തിക തട്ടിപ്പു കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട പൊലീസുകാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP