Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരണ്ടു തിന്ന എലിയെ കിട്ടിയില്ലെങ്കിൽ സഹോദരൻ എലിയെ തൂക്കിക്കൊല്ലുമോ? മേമനെ തൂക്കി കൊന്നതിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച പൊലീസുകാരന് സസ്‌പെൻഷൻ

കരണ്ടു തിന്ന എലിയെ കിട്ടിയില്ലെങ്കിൽ സഹോദരൻ എലിയെ തൂക്കിക്കൊല്ലുമോ? മേമനെ തൂക്കി കൊന്നതിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: യാക്കൂബ് മേമനെ തൂക്കി കൊന്നപ്പോൾ ചങ്ക് പൊട്ടിയവരിൽ അനേകായിരം മലയാളികൾ ഉണ്ട്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഇരുമ്പുകൾ കൈയിൽ തട്ടി അവരൊക്കെ ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ചിത്രം വരെ 'മാന്യനായ രക്ത സാക്ഷിയുടെ' ആക്കി മാറ്റിയിട്ടും രക്ഷപ്പെട്ടു. എന്നാൽ ഒരു പൊലീസുകാരന്റെ സ്ഥിതി അതാണോ? നിയമം അച്ചട്ടായി പാലിക്കാൻ ബാദ്ധ്യസ്ഥനായ പൊലീസുകാരൻ തന്നെ സുപ്രീം കോടതിയുടെയും രാഷ്ട്രപതിയുടെയും അന്തിമ തീർപ്പിനെതിരെ ശബ്ദിച്ചാലോ?

പണി കിട്ടുമെന്ന് തീർച്ച. അതാണ് കണ്ണപുരം പൊലീസ് സ്‌റ്റേഷനിലെ െ്രെഡവർ എസ്. മുജീബ് റഹ്മാന് സംഭവിച്ചത്. യാക്കൂബ് മോമനെ തൂക്കി കൊന്നതിൽ വേദനിച്ച പാവം പൊലീസുകാരൻ കരണ്ട് തിന്നുന്ന എലിയെ കിട്ടിയില്ലെങ്കിൽ അതിന്റെ സഹോദരൻ എലിയെ തൂക്കി കൊല്ലുമോ എന്ന് ചോദിച്ചാണ് വാട്‌സ്ആപ് ഗ്രൂപ്പിൽ കമന്റ് ഇട്ടത്. പരമോന്നത കോടതിയുടെ വിധിയെ ചോദ്യം ചെയ്തതിന് മാത്രമല്ല ആ വിധിയെ നിസ്സാരമായ ഒരു എലി കരണ്ട് തീറ്റയുമായി താരതമ്യം ചെയ്തതിനും മുജീബ് ഉത്തരം പറയേണ്ടി വന്നു. യാക്കൂബിന്റെ സഹോദരനും മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ടൈഗർ മേമന്റെ പ്രവർത്തി എലിയുടെ ഒരു കരൾച്ചയുമായി തുലനം ചെയ്ത മുജീബ് യാക്കൂബ് അത് പോലും ചെയ്തില്ല എന്ന തോന്നൽ സൃഷ്ടിച്ചതായാണ് ആരോപണം.

പൊലീസ് െ്രെഡവർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് മുജീബ് തന്റെ അഭിപ്രായം പറഞ്ഞത്. ഏറെ കാലം ഗൾഫിലായിരുന്ന മുജീബ് ഒരു വർഷം മുമ്പാണ് കണ്ണപുരം സ്‌റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്. വാട്‌സ് ആപ് ഗ്രൂപ്പിൽ സജീവമായിരുന്നു മുജീബ്. 'പാസ്‌പോർട്ട് കരണ്ടു തിന്ന എലിയെ കിട്ടിയില്ലെങ്കിൽ അതിന്റെ സഹോദരൻ എലിയെ തൂക്കിക്കൊല്ലുന്നത് ശരിയാണോ? എന്നായിരുന്നു യാക്കൂബിന്റെ വധശിക്ഷയ്‌ക്കെതിരെ മുജീബിന്റെ കമന്റ്.

എന്നാൽ സംഭവം വിവാദമായതോടെ താനല്ല ബന്ധുവിന്റെ കമന്റാണെന്നായിരുന്നു മുജീബിന്റെ വിശദീകരണം. തൃശൂർ എ. ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് ഷാഹുൽ നടത്തിയ അന്വേഷണത്തിൽ മുജീബിന്റെ പങ്ക് തെളിഞ്ഞതോടെ ജില്ലാ പൊലീസ് ചീഫ് പി. എൻ. ഉണ്ണിരാജൻ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP