Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവിൻ കൊലപാതക കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരുടെ തൊപ്പി തെറിച്ചേക്കും; നടപടി സർക്കാരിന് നാണക്കേടുണ്ടാക്കിയതിനെ തുടർന്ന്; സൂചനയുണ്ടായിട്ടും നടപടിയെടുക്കാതെ സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും വിലയിരുത്തൽ; പൊലീസുകാരെ പിരിച്ച് വിടാനുള്ള സാധ്യതകൾ തേടി സർക്കാർ

കെവിൻ കൊലപാതക കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരുടെ തൊപ്പി തെറിച്ചേക്കും; നടപടി സർക്കാരിന് നാണക്കേടുണ്ടാക്കിയതിനെ തുടർന്ന്; സൂചനയുണ്ടായിട്ടും നടപടിയെടുക്കാതെ സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും വിലയിരുത്തൽ; പൊലീസുകാരെ പിരിച്ച് വിടാനുള്ള സാധ്യതകൾ തേടി സർക്കാർ

തിരുവനന്തപുരം: കോട്ടയത്ത് ദളിത് യുവാവ് കെവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ പൊലീസുകാരുടെ തൊപ്പി തെറിക്കുമെന്ന് സൂചന. കെവിൻ കൊലക്കേസിൽ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് വിഷയത്തിൽ ഏറ പഴി കേൾക്കേണ്ടി വന്നതിനെ തുടർന്നാണ്. പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. ഗാന്ധി നഗർ എസ് ഐ അടക്കം കേസിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോകുന്നുതിന് മുൻപ് സംഘത്തെ ദുരൂഹ സാഹചര്യത്തിൽ കണ്ടിട്ടും പൊലീസ് പണം കൈപറ്റി അവരെ വിട്ടയക്കുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ നൽകിയതിന് പൊലീസുകാർ നിലവിൽ സസ്പെൻഷനിലാണ്. ഇതിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്ഐ ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. പൊലീസ് സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയ്ക്കാണ് കർശന നടപടിക്ക് നീക്കം നടക്കുന്നത്.

ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നാണ് സൂചന.പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം വാങ്ങിയതായും കണ്ടെത്തിയതിനെ തുടർന്ന് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് ഇവർക്ക് ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. കെവിന്റെ ജീവന് അപകടം സംഭവിക്കുമെന്ന് പെൺകുട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേണപേക്ഷിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിരുന്നില്ല.

പൊലീസ് കൃത്യ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ കെവിന്റെ കൊലപാതകം തടയാനാകുമായിരുന്നു. പൊലീസിന്റ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതിനെ തുടർന്ന് വലിയ പ്രക്ഷോഭമാണ് കേരളത്തിലുടനീളം വിവിധ രാഷ്ട്രീയ പാർട്ടികളും ദളിത് സംഘടനകളും നടത്തിയത്.കെവിന്റെ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം കോട്ടയം ജില്ലയിൽ ഹർത്താൽ നടത്തുകയും ചെയ്തിരുന്നു.

മാന്നാനത്തെ ബന്ധു വീട്ടിലെത്തി കൊലപാതക സംഘം നടത്തിയ അക്രമത്തെകുറിച്ച് നാട്ടുകാർ പാരതി നൽകിയിട്ടും വീട്ടിലെത്തിയ പൊലീസ് അകത്ത് കടക്കാൻ പോലും തയ്യാറായില്ല. പിന്നീട് സംഭവം മാധ്യമങ്ങളിൽ വാർത്തായായതിന് ശേഷമാണ് പൊലീസ് വീടിനകത്ത് കയറി പരിശോധന നടത്തിയതും. കൊലപാതകസംഘം കറങ്ങി നടന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടും അവർ പറഞ്ഞ നുണ അത് പോലെ വിശ്വസിച്ച് വാഹന പരിശോധന പോലും നടത്തിയിരുന്നുമില്ല

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP