Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതകമെല്ലാം രാഷ്ട്രീയമല്ല; ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ സിബിഐ. അന്വേഷിക്കേണ്ടതുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാൻ ആഭ്യന്തര വകുപ്പ്

കൊലപാതകമെല്ലാം രാഷ്ട്രീയമല്ല; ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ സിബിഐ. അന്വേഷിക്കേണ്ടതുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാൻ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങൾ സിബിഐ. അന്വേഷിക്കേണ്ടതില്ലെന്ന് നിലപാടിൽ ആഭ്യന്തരവകുപ്പ്. രാഷ്ട്രീയക്കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാറിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ നിലപാട് ഹൈക്കോടതിയെ അറിയിക്കും.

കണ്ണൂർ കൊലപാതകങ്ങൾ സംബന്ധിച്ച ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും. കൊലപാതകക്കേസുകൾ മികച്ചനിലയിൽ പൊലീസ് അന്വേഷിച്ചുവരികയാണ്. അത് സിബിഐ.ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം. തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിച്ചാണ് ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയത്. ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം എട്ട് ബിജെപി.-ആർ.എസ്.എസ്. പ്രവർത്തകർ സംസ്ഥാനത്തുകൊല്ലപ്പെട്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇതിൽ നാലെണ്ണം കണ്ണൂർ ജില്ലയിലാണ്.

ഉന്നത രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായാണ് കണ്ണൂരിലെ കൊലപാതകങ്ങളെന്നും അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർശ്രമമെന്നും ഹർജിയിൽ ആരോപിച്ചു. അതിനാൽ സിബിഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഒരു ജില്ലയിൽമാത്രം ഇത്രയും രാഷ്ട്രീയകൊലപാതകങ്ങളെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

എന്നാൽ എല്ലാ കൊലപാതകങ്ങൾക്കുപിന്നിലും രാഷ്ട്രീയമല്ല. കുടുംബവഴക്കിനെത്തുടർന്നുള്ള കൊലപാതകങ്ങൾപോലും രാഷ്ട്രീയമെന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP