Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏലത്തൂരിൽ ആത്മഹത്യ ചെയ്ത രാജേഷിന് രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ; പത്തിലധികം പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞിരുന്നു എന്നും രജിഷ; സിസിടിവി ദൃശ്യങ്ങളിൽ രാജേഷിനെ മർദ്ദിക്കുന്നത് 15 പേർ ചേർന്ന്

ഏലത്തൂരിൽ ആത്മഹത്യ ചെയ്ത രാജേഷിന് രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നില്ലെന്ന് ഭാര്യ; പത്തിലധികം പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പറഞ്ഞിരുന്നു എന്നും രജിഷ; സിസിടിവി ദൃശ്യങ്ങളിൽ രാജേഷിനെ മർദ്ദിക്കുന്നത് 15 പേർ ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഏലത്തൂരിൽ സിഐടിയു പ്രവർത്തകരുടെ ആക്രമണത്തിനിരയായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ രാജേഷ് സജീവ രാഷട്രീയ പ്രവർത്തകനായിരുന്നില്ലെന്ന് ഭാര്യ. ഓട്ടോ സ്റ്റാൻഡിലെ തർക്കമാണ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നും രാജേഷിന് രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും രാജേഷിന്റെ ഭാര്യ രജിഷ പറഞ്ഞു.

പത്ത് പേരിലധികം ചേന്നാണ് മർദിച്ചതെന്ന് രാജേഷ് പറഞ്ഞതായും രജിഷ പറയുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പോകുന്ന ഒരാളല്ല രാജേഷ്. നേരത്തെയും ഓട്ടോ സ്റ്റാൻഡിൽ ഇടുന്നതുമായി ബന്ധപ്പെട്ട് രാജേഷിന് ഭീഷണിയുണ്ടായിരുന്നെന്നും രജിഷ പറഞ്ഞു. കക്ക വാരലടക്കമുള്ള തൊഴിലുകൾ ചെയ്തു ജീവിച്ചിരുന്ന രാജേഷ് പണി കുറവായതോടെയാണ് ബാങ്ക് വായ്പ എടുത്ത് പുതിയ ഓട്ടോ വാങ്ങിയത്.

ഓട്ടോയുമായി എലത്തൂർ സ്റ്റാൻഡിൽ എത്തിയ രാജേഷിനെ സിഐടിയുകാരായ ഓട്ടോ തൊഴിലാളികൾ തടഞ്ഞു. ഇതു രാജേഷ് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വൈര്യം ശക്തമാവുകയും രാജേഷിനെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. കൂട്ട ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

രാജേഷിന്റെ ആത്മഹത്യക്ക് പിന്നാലെ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. മൃതദേഹവുമായി റോഡ് ഉപരോധിച്ച ബിജെപി, സിപിഎമ്മുമായി ചേർന്ന് പൊലീസ് ഒത്തുകളിക്കുകയാണ് എന്നാരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട പല തെളിവുകളും തേച്ചുമാച്ചു കളയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രവർത്തർ ആരോപിച്ചു.

15 പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിലാണ്. സിപിഎം പ്രവർത്തകനായ എലത്തൂർ സ്വദേശി മുരളിയും സിഐടിയു ഏലത്തൂർ ഓട്ടോസ്റ്റാന്റ് യൂണിയൻ സെക്രട്ടറി ഖദ്ദാസിയുമടക്കം നാല് പേരാണ് ഇത് വരെ ഈ കേസിൽ പിടിയിലായിട്ടുള്ളത്. കേസിൽ സിപിഎം, സിഐടിയു പ്രവർത്തകർ ഉൾപ്പെടെ 30ഓളം പേർ പ്രതികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP