Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് ബന്ധുവീട് സന്ദർശിച്ച് മടങ്ങിയവർ; ഇവർ സഞ്ചരിച്ച കാർ ഇടിച്ചത് എതിരെവന്ന നാഷണൽ പെർമിറ്റ് ലോറിയുമായിടിച്ച് അപകടം

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് ബന്ധുവീട് സന്ദർശിച്ച് മടങ്ങിയവർ; ഇവർ സഞ്ചരിച്ച കാർ ഇടിച്ചത് എതിരെവന്ന നാഷണൽ പെർമിറ്റ് ലോറിയുമായിടിച്ച് അപകടം

സ്വന്തം ലേഖകൻ

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ കാർ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്. കാർ യാത്രക്കാരായ തിരൂർ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബി.പി.അങ്ങാടി ചിറയിൽ മുഹമ്മദുപ്പയുടെ മകൻ അഹമ്മദ് ഫൈസൽ(48), സുബൈദ, പൊറോത്ത് പറമ്പിൽ നൗഫൽ എന്നിവരാണ് മരിച്ചത്.

ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽനിന്ന് കാറിൽ ഇവർ തിരിച്ചുപോവുകയായിരുന്നു. എതിരെവന്ന നാഷണൽ പെർമിറ്റ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ എടപ്പാളിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP