Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊന്നാനി വോട്ടർമാരെ കോണിക്ക് വോട്ടു ചെയ്യു; ചെയ്തില്ലെങ്കിൽ ലോക രക്ഷിതാവിന്റെ കഠിനമായ ശിക്ഷ നിങ്ങൾ നേരിടേണ്ടി വരും; ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിൽ വോട്ടാഹ്വാനം നടത്തി ലോക്കൽ നേതാക്കൾ; ലീഗ്-എസ്ഡിപിഐ ചർച്ചയിൽ വെട്ടിലായി യുഡിഎഫ് നേതൃത്വം

പൊന്നാനി വോട്ടർമാരെ കോണിക്ക് വോട്ടു ചെയ്യു; ചെയ്തില്ലെങ്കിൽ ലോക രക്ഷിതാവിന്റെ കഠിനമായ ശിക്ഷ നിങ്ങൾ നേരിടേണ്ടി വരും; ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിൽ വോട്ടാഹ്വാനം നടത്തി ലോക്കൽ നേതാക്കൾ; ലീഗ്-എസ്ഡിപിഐ ചർച്ചയിൽ വെട്ടിലായി യുഡിഎഫ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പൊന്നാനിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിൽ മുസ്ലിംലീഗിന് അള്ളാഹുവിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ച് ലോക്കൽ നേതാക്കൾ. വോട്ടർമാരെ കോണിക്ക് വോട്ടു ചെയ്യു, ചെയ്തില്ലെങ്കിൽ ലോക രക്ഷിതാവിന്റെ കഠിനമായ ശിക്ഷ നിങ്ങൾ നേരിടേണ്ടി വരും എന്ന് തുടങ്ങുന്നതാണ് അഭ്യർത്ഥന. പൊന്നാനിയിൽ മാറ്റുരയ്ക്കുന്നത് 72വയസുള്ള ഇടി മുഹമ്മദ് ബഷീറാണ്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുമാണ് മത്സരിക്കുന്നത്. ഇത്തരത്തിൽ വേട്ടഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പരിഹാസത്തിന് ഇടനൽകി പ്രചരിക്കുന്നുണ്ട്.

അതേസമയം മതേതര പാർട്ടിയെന്ന് കൊട്ടിഘോഷിക്കുന്ന മുസ്ലിം ലീഗ് എസ്ഡിപിഐയും തമ്മിൽ രഹസ്യ ചർച്ച നടന്നുവെന്ന വാർത്തകൾ പുറത്തു വന്നതോടെ വെട്ടിലായ യുഡിഎഫ് പ്രതിരോധവുമായി രംഗത്തെത്തി. മലപ്പുറം കെടിഡിസി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. ചർച്ച നടന്നുവെങ്കിലും അത് മുൻകൂട്ടി നിശ്ചയിച്ചതല്ല എന്നാണ് ലീഗ് പറഞ്ഞത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച് നടന്ന ചർച്ചയെന്ന് മുമ്പ് പറഞ്ഞ എസ്ഡിപിഐ നിലപാട് പിന്നീട് മയപ്പെടുത്തി.രഹസ്യ ചർച്ച നടന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മലപ്പുറം ജില്ലയിൽ നിർണായക ശക്തിയാണ് എസ്ഡിപിഐ. കടുത്ത മത്സരത്തിന്റെ സാഹചര്യത്തിൽ എസ്ഡിപിഐയുമായി നീക്കുപോക്കിനാണ് ഇ.ടി. മുഹമ്മദ് ബഷീർ ശ്രമിച്ചതെന്നാണ് വിവരം. അതേസമയം രഹസ്യ ചർച്ച പുറത്തുവന്നതോടെ രൂക്ഷമായ വിമർശനവുമായി എൽഡിഎഫ് രംഗത്ത് വന്നു. യുഡിഎഫിന്റെ അറിവോടെയായിരുന്നു രഹസ്യ ചർച്ച നടന്നതെന്നാണ് പൊന്നാനിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവർ ആരോപിച്ചത്. ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള നേതാക്കൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് അൻവർ ആരോപിക്കുന്നത്. മലപ്പുറം ജില്ലയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന നീക്കങ്ങളാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അൻവർ പറഞ്ഞു.

കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വം പരാജയ ഭീതിയിലാണെന്നും അതിനാലാണ് കേരളത്തിലെ എല്ലാ തീവ്രവാദ സംഘങ്ങളുമായും കൂട്ടുകെട്ടുണ്ടാക്കാൻ അവർ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. ചർച്ച നടത്തിയിട്ടില്ല എന്ന് ലീഗ് നേതൃത്വം പറയുന്നത് വസ്തുതകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും കോടിയേരി ആരോപിച്ചു.

അതേസമയം എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ വിശദീകരിച്ചു. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ തന്നെ അതിന് വിശദീകരണം നൽകിയതാണെന്നും സാദിഖലി വ്യക്തമാക്കി. ജനങ്ങൾ കയറി ഇറങ്ങുന്ന ഹോട്ടലിൽ ആരെങ്കിലും രഹസ്യ രാഷ്ട്രീയ ചർച്ച നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP