Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂവാറിലെ ഗീതു ഇന്റർനാഷണൽ ഹോട്ടലിന്റെ ബിയർ പാർലറിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; റോഡ് ഉപരോധിച്ചും നിരാഹാരം ആരംഭിച്ചും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും; ഒന്നരമാസം മുമ്പ് നല്കിയ ഉറപ്പ് ജില്ലാ ഭരണകൂടം പാലിക്കുന്നില്ലെന്നും പ്രതിഷേധക്കാർ

പൂവാറിലെ ഗീതു ഇന്റർനാഷണൽ ഹോട്ടലിന്റെ ബിയർ പാർലറിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; റോഡ് ഉപരോധിച്ചും നിരാഹാരം ആരംഭിച്ചും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും; ഒന്നരമാസം മുമ്പ് നല്കിയ ഉറപ്പ് ജില്ലാ ഭരണകൂടം പാലിക്കുന്നില്ലെന്നും പ്രതിഷേധക്കാർ

തിരുവനന്തപുരം: പൂവാറിൽ സ്വകാര്യ ഹോട്ടലിന്റെ ബീയർ വൈൻ പാർലറിനെതിരെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. ബിയർ പാർലർ പ്രവർത്തിക്കാൻ പഞ്ചായത്ത് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നാട്ടുകാരാണ് സമരം ആരംഭിച്ചിരിക്കുന്നത്. സമരക്കാർ മൂന്നു മണിക്കൂറോളം റോഡ് ഉപരോധിച്ചു. ഇതിനിടെ മൂന്ന് പഞ്ചായത്ത് അംഗങ്ങൾ നിരാഹാര സമരവും ആരംഭിച്ചു.

പൂവാർ ജംങ്ഷനിലെ ഗീതു ഇന്റർനാഷണൽ ഹോട്ടലിനനുവദിച്ച ബീയർ വൈൻ പാർലറിന്റെ അനുമതി പിൻവലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പത്തുമാസം മുമ്പാണ് ഹോട്ടലിന് ബീയർ പാർലർ ലൈസൻസ് ലഭിച്ചത്.

ഒന്നരമാസം മുമ്പും പാർലറിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അന്ന് അനുമതി പുനഃപരിശോധിക്കുമെന്ന് സബ് കളക്ടർ നല്കിയ ഉറപ്പ് പാലിക്കാത്തതിനേത്തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP