Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിക്കരുതെന്ന് അധികൃതർ വിലക്കിയ അതേ സ്ഥലത്ത് നീന്തിത്തുടിച്ച് കുളിച്ച് പ്രതിഷേധം; പൂയംകുട്ടിയിൽ സിപിഎമ്മിന്റെ കൂട്ടക്കുളി സമരം; തെരഞ്ഞെടുപ്പ് കാലത്തെ വ്യത്യസ്തമായ സമരം ഇങ്ങനെ

കുളിക്കരുതെന്ന് അധികൃതർ വിലക്കിയ അതേ സ്ഥലത്ത് നീന്തിത്തുടിച്ച് കുളിച്ച് പ്രതിഷേധം; പൂയംകുട്ടിയിൽ സിപിഎമ്മിന്റെ കൂട്ടക്കുളി സമരം; തെരഞ്ഞെടുപ്പ് കാലത്തെ വ്യത്യസ്തമായ സമരം ഇങ്ങനെ

കോതമംഗലം: നാട്ടുകാരുടെ കുളി വനംവകുപ്പധികൃതർ തടയുന്നതായി ആരോപണം. സി പി എം ന്റെ നേതൃത്വത്തിൽ കൂട്ടക്കുളി സംഘടിപ്പിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പൂയംകൂട്ടിയിലായിരുന്നു സംഭവം. പെരിയാറിന്റെ കൈവഴിയായ പൂയംകൂട്ടി പുഴയിൽ കണ്ടൻപാറ ഭാഗത്ത് കുളിക്കുന്നതിന് വനംവകുപ്പധികൃതർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലന്നും ചൂണ്ടിക്കാട്ടിയാണ് സി പി എം വ്യത്യസ്ത സമരമാർഗ്ഗവുമായി രംഗത്തിറങ്ങിയത്.

കുളിക്കരുതെന്ന് അധികൃതർ വിലക്കിയ അതേ സ്ഥലത്ത് നീന്തിത്തുടിച്ച് കുളിച്ച് പ്രതിഷേധം വ്യക്തമാക്കുകയായിരുന്നെന്നാണ് പാർട്ടി പ്രവർത്തകർ വ്യക്തമാക്കുന്നത്. മേഖലയിൽ ജനവാസം ആരംഭിച്ചതുമുതൽ ഇവിടുത്തുകാർ ഈ പുഴയിൽ കുളിക്കാനെത്തിയിരുന്നെന്നും അന്നൊന്നും ആരം വിലക്കിയിരുന്നില്ലന്നും ഇപ്പോൾ വനംവകുപ്പ് ജീവനക്കാരെത്തി അവിടെ കുളിക്കരുത്. ഇവിടെ കുളിക്കരുത് എന്നൊക്കെപ്പറഞ്ഞ് നാട്ടുകാരെ വിരട്ടി ഓടിക്കുകയാണെന്നുമാണ് സമരത്തിൽ പങ്കെടുത്തവരുടെ വെളിപ്പെടുത്തിൽ. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യമുൾപ്പെടെ വിലക്കുന്ന അധികൃതരുടെ നടപടി അംഗീകരിയക്കാനാവില്ലന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പരിപാടി ഉൽഘാടനം ചെയ്ത സി പി എം കോതമംഗലം ഏര്യ സെക്രട്ടറി ആർ അനിൽകുമാർ വ്യക്തമാക്കി.

പുഴയും തോടുമെല്ലാം വനംവകുപ്പിന്റെ അധികാര പരിധിക്കപ്പുറമാണെന്നും പഞ്ചായത്തുകൾക്കാണ് ഇക്കാര്യത്തിൽ ആധികാരികമായി എന്തെങ്കിലും പറയാൻ അവകാശമുള്ളു എന്നും അദ്ദേഹം സൂചിപ്പിച്ചു. സഖ്യകക്ഷിയായ സിപിഐ യുടെ കൈവശമുള്ള വനംവകുപ്പിനെതിരെ ഭരണത്തിൽ മുഖ്യപങ്കാളിത്തം വഹിക്കുന്ന സി പി എം -ന്റെ ഭാഗത്തുനിന്നും പ്രതിഷേധ സമരം സംഘടിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. പുഴയിൽ പരിചയമില്ലാത്തവർ ഇറങ്ങുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്തുത്ത് പുറമേ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് വാസ്തമാണെന്നും പ്രദേശവാസികളെ പുഴിയിൽകുളിക്കുന്നതിൽ നിന്നും വിലക്കിയിട്ടില്ലന്നുമാണ് ഇക്കാര്യത്ത് കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസർ എസ് രാജന്റെ പ്രതികരണം.

കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽത്തന്നെ നിരവധി പുറംനാട്ടുകാർ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ വെളിച്ചത്തിലാണ് വിനോദസഞ്ചാരികൾക്ക് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ പൂയംകൂട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന പുഴ ഭാഗത്ത് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറില്ലാന്നും റിസർവ്വ് വനത്തിൽ പുറമേനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള നിയമം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ വിട്ടുവാഴ്ച ചെയ്യാനാവില്ലന്നുമാണ് വനംവകുപ്പധ്കൃതരുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP