Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്ത് ബീഫ് ഫെസ്റ്റിനെത്തിയത് അനേകം പേർ; കോട്ടയത്ത് പകരം പോർക്ക് ഫെസ്റ്റുമായി സംഘപരിവാർ; ഭക്ഷണ കലഹം കേരളത്തിലേക്കും

തലസ്ഥാനത്ത് ബീഫ് ഫെസ്റ്റിനെത്തിയത് അനേകം പേർ; കോട്ടയത്ത് പകരം പോർക്ക് ഫെസ്റ്റുമായി സംഘപരിവാർ; ഭക്ഷണ കലഹം കേരളത്തിലേക്കും

തിരുവനന്തപുരം: ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ മധ്യവയസ്‌കനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബീഫ് കഴിച്ച് പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തിരുവനന്തപുരത്ത് സോളിഡാരിറ്റി യൂത്ത് മൂവുമെന്റാണ് ബീഫ് ഫെസ്റ്റ് എന്ന പ്രതിഷേധം സംഘടിപ്പിച്ചത്. 'ഞങ്ങൾ ബീഫ് കഴിക്കുന്നു, ഞങ്ങളെ കൊല്ലൂ' എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഗോമാംസം കഴിക്കുന്നുവെന്ന് ആരോപിച്ച് സംഘപരിവാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് മാദ്ധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കടലാക്രമണത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷണ വിതരണവും പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

മുമ്പ് ഡിവൈഎഫ്ഐയുടെ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഇതിന് ബദലായി സംഘപരിവാർ അനുകൂലികളുടെ പോർക്ക് ഫെസ്റ്റിവൽ കോട്ടയത്ത് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്. ഹിന്ദുവിന്റെ മതവിശ്വാസങ്ങളെ മാത്രം അവഹേളിക്കുന്ന കപട മതേതരർക്കെതിരെ പോർക്ക് ഫെസ്റ്റിവൽ നടത്തുന്നുവെന്നാണ് സംഘടാകർ പറയുന്നത്. ബിജെപിആർ.എസ്.എസ് അനുഭാവികളാണ് ഇത് സംബന്ധിച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.

കോട്ടയം നഗരത്തിൽ ഒക്‌ടോബർ പതിനഞ്ചിനാണ് ആദ്യ പോർക്ക് ഫെസ്റ്റിവൽ നടത്തുന്നത്. കപട മതേതവാദികൾക്ക് ആവോളം പോർക്ക് കഴിച്ചിട്ട് പോകാമെന്നാണ് എഫ്.ബി പോസ്റ്റിലെ ആഹ്വാനം. പരിപാടിക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും എഫ്.ബി പോസ്റ്റുകളിൽ പറയുന്നു. അതേസമയം പോർക്ക് ഫെസ്റ്റിവൽ സംഘപരിവാർ സംഘടനകളുടെ ഔദ്യോഗിക നേതൃത്വത്തിൽ നടത്തുന്നതാണോയെന്ന് വ്യക്തമല്ല. പോർക്ക് ഫെസ്റ്റിവലിന്റെ സമയമോ മറ്റ് വിശദാംശങ്ങളോ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചതിനെ തുടർന്നാണ് ഡിവൈഎഫ്ഐ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP