Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ! കമ്മീഷണർ ഓഫീസർ ജീവനക്കാരൻ സംഗതി ഷെയർ ചെയ്തതിന് പിന്നാലെ തേടിയെത്തിയത് സസ്‌പെൻഷൻ; ഷെയർ ചെയ്തത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ

മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ! കമ്മീഷണർ ഓഫീസർ ജീവനക്കാരൻ സംഗതി ഷെയർ ചെയ്തതിന് പിന്നാലെ തേടിയെത്തിയത് സസ്‌പെൻഷൻ;  ഷെയർ ചെയ്തത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും എതിരായി ഫേസ്‌ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ ജീവനക്കാരനെ തേടിയെത്തിയത് സസ്‌പെൻഷൻ. കൊല്ലം പൊലീസ് കമ്മീഷണർ ഓഫീസിലെ ജീനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ നേതാവുമായ എസ്. ഷിബുവിനാണ് പേസ്ബുക്ക് പോസ്റ്റ് കുരുക്കായത്.മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളാണ് ഇദ്ദേഹം ഷെയർ ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു ഷിബുവിനെ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സസ്‌പെൻഡ് ചെയ്തത്. വിവാദത്തിനു കാരണമായ പോസ്റ്റുകൾ നീക്കിയെങ്കിലും സൈബർ സെൽ ഇവ വീണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP