Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കൂ എന്ന പോസ്റ്ററൊട്ടിച്ച മൂന്ന് സഖാക്കളെ കൂടി പുറത്താക്കി 'സഹിഷ്ണുത'കാട്ടി സിപിഐ; പാർട്ടിയിലെ വിഭാഗീയത ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകുന്നു

കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കൂ എന്ന പോസ്റ്ററൊട്ടിച്ച മൂന്ന് സഖാക്കളെ കൂടി പുറത്താക്കി 'സഹിഷ്ണുത'കാട്ടി സിപിഐ; പാർട്ടിയിലെ വിഭാഗീയത ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പുറത്താക്കണം എന്ന് പോസ്റ്റർ പതിച്ച സിപിഐ പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ , സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും കാനത്തിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിലാണ് മൂന്ന് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ ഈ കേസിൽ നേരത്തേ പുറത്താക്കിയിരുന്നു.

എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എംഎൽഎ അടക്കം പൊലീസ് മർദ്ദിച്ചതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്. എൽദോ എംഎൽഎയ്ക്ക് അടക്കം മർദ്ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് കാനത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം.

'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലുള്ളത്. എൽദോ എബ്രഹാം എംഎൽഎയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമർപ്പിച്ചാണ് പോസ്റ്റർ. അമ്പലപ്പുഴ സിപിഐ തിരുത്തൽവാദികൾ എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP